ന്യൂഡല്‍ഹി: രാജ്യത്തിന്റെ പേര് മാറ്റാന്‍ ബിജെപിയെ വെല്ലുവിളിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നാഷനല്‍ കണ്‍വീനറുമായ അരവിന്ദ് കെജരിവാള്‍. ഛത്തീസ്ഗഡിലെ ലാല്‍ബാഗ് ഗ്രൗണ്ടില്‍ നടന്ന പൊതു യോഗത്തില്‍ സംസാരിക്കവെയായിരുന്നു ബിജെപിക്കെതിരെ കെജരിവാള്‍ രൂക്ഷ ഭാഷയില്‍ സംസാരിച്ചത്.
'ഇന്ത്യ നിങ്ങളുടെ പിതാവിന്റെ വകയാണോ? 140കോടി ജനങ്ങളുടേതാണ് ഇന്ത്യ. ഇന്ത്യ ഞങ്ങളുടെ ഹൃദയത്തിലുണ്ട്. ഭാരത മാതാവിനെ ഞങ്ങള്‍ സ്നേഹിക്കുന്നു. രാജ്യത്തിന്റെ പേര് മാറ്റാന്‍ ബിജെപിയെ വെല്ലുവിളിക്കുകയാണ്'- അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം വരെ ഇന്ത്യയുടെ പേരില്‍ നിരവധി പരിപാടികള്‍ ബിജെപി നടത്തിയിരുന്നെന്നും പ്രതിപക്ഷ സഖ്യത്തെ പേടിച്ചാണ് ഇപ്പോള്‍ രാജ്യത്തിന്റെ പേര് മാറ്റാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജമ്മു കാശ്മീരിലെ അനന്തനാഗിലുണ്ടായ ഏറ്റുമുട്ടലില്‍ നാലാ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍ നഷ്ടമായിട്ട് നാല് ദിവസമായി. സംഭവത്തില്‍ നരേന്ദ്ര മോഡി മൗനം തുടരുകയാണെന്നും കെജരിവാള്‍ കുറ്റപ്പെടുത്തി. വിഷയത്തില്‍ ഒറ്റ വാക്ക് പോലും പ്രധാനമന്ത്രി പറഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് നിങ്ങള്‍ സംസാരിക്കാത്തതെന്നും നിങ്ങള്‍ക്ക് ആ വേദന അനുഭവിക്കാന്‍ കഴിയുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.