മണിപ്പൂര്‍ കലാപത്തെക്കുറിച്ച് വീഡിയോ ഷെയര്‍ ചെയ്തതിന് പൊലീസ് ക്രിമിനല്‍ കേസെടുത്തു; മധ്യപ്രദേശില്‍ യുവ വൈദികന്‍ ആത്മഹത്യ ചെയ്തു

മണിപ്പൂര്‍ കലാപത്തെക്കുറിച്ച് വീഡിയോ ഷെയര്‍ ചെയ്തതിന് പൊലീസ് ക്രിമിനല്‍ കേസെടുത്തു; മധ്യപ്രദേശില്‍ യുവ വൈദികന്‍ ആത്മഹത്യ ചെയ്തു

സാഗര്‍: മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചതിന്റെ പേരില്‍ മധ്യപ്രദേശ് പൊലീസ് ക്രിമിനല്‍ കേസെടുത്തതിനെ തുടര്‍ന്ന് മലയാളി വൈദികന്‍ ആത്മഹത്യ ചെയ്തു.

സീറോ മലബാര്‍ സഭാ വൈദികനും സാഗര്‍ അതിരൂപതാംഗവുമായിരുന്നു ഫാദര്‍ അനില്‍ ഫ്രാന്‍സിസ് (40) ആണ് ജീവനൊടുക്കിയത്.  സാഗര്‍ ജില്ലയില്‍ ഗര്‍ഹക്കോട്ടയിലെ സെന്റ് അല്‍ഫോന്‍സാ അക്കാദമിയിലെ മാനേജരായിരുന്നു ഫാ. അനില്‍ ഫ്രാന്‍സ്.

സെപ്റ്റംബര്‍ 14ന് ആണ് വൈദികന്റെ മൃതദേഹം കണ്ടെത്തിയത്. 13 ന് അദേഹം ബിഷപ്പ് ഹൗസ് സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് വൈദികനെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് രൂപതാ പിആര്‍ഒ ഫാ. സാബു പുത്തന്‍പുരയ്ക്കല്‍ അറിയിച്ചു.  മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.

വൈദികന്റെ ആത്മഹത്യ കുറിപ്പില്‍ തന്റെ ശരീരം ദഹിപ്പിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആത്മഹത്യ കുറിപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത് പോലെ മരണാനന്തര ചടങ്ങുകള്‍ നടത്തുമെന്ന് രൂപത അധികൃതര്‍ അറിയിച്ചു.

2013 ല്‍ ആയിരുന്നു അനില്‍ ഫ്രാന്‍സിസ് വൈദികനായി അഭിഷിക്തനായത്. മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട പോസ്റ്റിന്റെ പേരില്‍ മധ്യപ്രദേശ് പൊലീസ് ക്രിമിനല്‍ കേസ് എടുത്തത് അറിഞ്ഞ ശേഷം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ഫാ. അനില്‍ ഫ്രാന്‍സിസ് എന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.