ലണ്ടൻ: ഇന്ത്യൻ വിദ്യാർഥികളുടെ വിസ നിരക്ക് വർധിക്കാനൊരുങ്ങി ഇംഗ്ലണ്ട്. അടുത്ത മാസം മുതൽ 127 പൗണ്ട് (13000ത്തിലധികം ഇന്ത്യൻ രൂപ) വില വർധന പ്രാബല്യത്തിൽ വരും. ബ്രിട്ടീഷ് പാർലമെന്റ് ഇതു സംബന്ധിച്ച് നിയമ നിർമ്മാണം നടത്തി. പുതിയ നിരക്കു പ്രകാരം ബ്രിട്ടന് പുറത്തു നിന്നുള്ള വിദ്യാർഥി വിസക്കുള്ള അപേക്ഷ ഫീസ് 127 പൗണ്ട് വർധിച്ച് 490 പൗണ്ട് ആയി.
2021-22ലെ കണക്കനുസരിച്ച് 120,000ത്തിലധികം ഇന്ത്യൻ വിദ്യാർഥികളാണ് യു.കെയിൽ വിവിധ യൂണിവേഴ്സിറ്റികളിലും കോളജുകളിലുമായി പഠിക്കുന്നത്. ആറ് മാസത്തിൽ താഴെയുള്ള സന്ദർശന വിസയുടെ ഫീസ് നിരക്കിലും അധികൃതർ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സന്ദർശന വിസയുടെ ഫീസ് 15 പൗണ്ട് വർധിച്ച് 115 ആയി മാറി.
എമിഗ്രേഷൻ ഫീസിലും ഒക്‌ടോബർ നാലു മുതൽ വർധന വരും. യു.കെയിലെ ഏറ്റവും വലിയ അന്താരാഷ്‌ട്ര വിദ്യാർഥി സമൂഹമാണ് ഇന്ത്യക്കാരുടേത്. വിവിധ ഇനങ്ങളിലെ നിരക്കിൽ വർധന വരുത്തിയത് സുപ്രധാന സേവനങ്ങൾ നൽകുന്നതിനും പൊതുമേഖലയിലെ ശമ്പളം ഉയർത്താനുമാണെന്നും അധികൃതർ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.