ഹൈദരാബാദ്: ജനാധിപത്യം സംരക്ഷിക്കാന്‍ 'സ്വേച്ഛാധിപത്യ' സര്‍ക്കാരിനെ ഒന്നിച്ച് അട്ടിമറിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നേതാക്കളോട് ആഹ്വാനം ചെയ്തു. ഹൈദരാബാദില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുകയും രാജ്യത്ത് ഒരു ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശുഷ്‌കാന്തിയോടെ പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം. വരാനിരിക്കുന്ന സംസ്ഥാന, ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് പാര്‍ട്ടിയുടെ വിജയത്തിനാണ് പ്രവര്‍ത്തകര്‍ മുന്‍ഗണന നല്‍കേണ്ടതെന്നും എതിരാളികളെ പൂര്‍ണ ശക്തിയോടെ നേരിടാനും പാര്‍ട്ടി നേതാക്കളോട് ഖാര്‍ഗെ ആവശ്യപ്പെട്ടു.
കഴിഞ്ഞ 10 വര്‍ഷമായി ബിജെപിയുടെ ഭരണത്തിന്‍ കീഴില്‍ സാധാരണ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ വര്‍ധിച്ചു. പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും സ്ത്രീകളുടെയും യുവാക്കളുടെയും ആശങ്കകള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി വിസമ്മതിക്കുന്നതായും അദേഹം ആരോപിച്ചു.
മോഡി സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും അടിസ്ഥാന വിഷയങ്ങളില്‍ നിന്ന് ആളുകളെ വ്യതിചലിപ്പിക്കുകയാണെന്ന് ഖാര്‍ഗെ ആരോപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v