ധാർമ്മിക ലോക മഹാമാരിയും ആത്മീയ പ്രതിരോധവും (ഭാഗം 3)

ധാർമ്മിക ലോക മഹാമാരിയും ആത്മീയ പ്രതിരോധവും  (ഭാഗം 3)

ധാർമ്മിക ലോക മഹാമാരിയും ആത്മീയ പ്രതിരോധവും (അവസാന ഭാഗം)


(ഫാ ജോ ഇരുപ്പക്കാട്ട്

സെന്റ് പോൾ ബിബ്ളിക്കൽ സെന്റർ

ന്യൂഡൽഹി)

ഭയമെന്ന മഹാമാരിയ്ക്കെതിരെയുള്ള പ്രതിരോധം

ആരെങ്കിലും അല്ലെങ്കിൽ എന്തെങ്കിലും അപകടകരമാണ് അല്ലെങ്കിൽ വേദനയുണ്ടാക്കാം എന്ന വിശ്വാസം മൂലമുണ്ടാകുന്ന അസുഖകരമായ വികാരമാണ് ഭയം. ' എന്താണ് ഭയം' എന്ന തലക്കെട്ടിലുള്ള ഒരു രചനയിൽ, അലക്സ് നൈൽസ്‌ ഇങ്ങനെ എഴുതുന്നു " ഭയം നമ്മെ ഒളിക്കാനോ ഒളിച്ചോടാനോ പ്രേരിപ്പിക്കുന്നു . അതുപോലെ നമ്മുടെ ചുവടുവയ്പുകളെ മരവിപ്പിക്കുകയും ചെയ്തേക്കാം ." എന്തെങ്കിലും തരത്തിൽ ഭീഷണി നേരിടുമ്പോൾ അല്ലെങ്കിൽ ഭീഷണി ഉണ്ടെന്നു തോന്നുമ്പോൾ അതിനെ അതിജീവിക്കാനുള്ള ശാരീരികവും വൈകാരികവുമായ ഒരു പ്രതികരണമാണിത്.

ഭയം കോപത്തിലേക്ക് നയിച്ചേക്കാം. കോപം വെറുപ്പിലേക്കും, വെറുപ്പ് കഷ്ടപ്പാടിലേക്കും. ഇത് വൈകാരികമായ ഉത്കണ്ഠ ഉളവാക്കുകയും അത് നമ്മുടെ ജീവിതത്തെ തളർത്തുകയും ചെയ്തേക്കാം . ഇത്തരത്തിലുള്ള ദുർബലപ്പെടുത്തുന്ന ഭയം നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും ബാധിക്കാം. അത് നമ്മുടെ സന്തോഷവും ആത്മവിശ്വാസവും കവർന്നെടുക്കുന്നു. മൂല്യവത്തായ എന്തിനുവേണ്ടിയും ശ്രമിക്കുന്നതിൽ നിന്നോ ജീവിതത്തിൽ എന്തെങ്കിലും മാറ്റം വരുത്തിന്നതിൽനിന്നോ ഇത് നമ്മെ തടയുന്നു. നാം നമ്മുടെ 'കംഫർട്ട് സോണി'ൽതുടരുകയും അതിൽ സംതൃപ്തി കണ്ടെത്തുകയും ചെയ്യുന്നു . ഭയം സ്വപ്നസാക്ഷാത്ക്കാരത്തിന് തടസമാകുന്നു. “ഭയം ഒരു വൈറസാണ്. നമ്മുടെ മനസ്സിൽ പ്രജനനത്തിന് ഇടം നൽകിയാൽ, അത് നമ്മുടെ ആത്മാവിനെ നശിപ്പിക്കുകയും നമ്മുടെ പരിശ്രമങ്ങളെ നിഷ്ഫലമാക്കുകയും ചെയ്യും " ജെയിംസ് എഫ്. ബെൽ മൂന്നാമൻ പറയുന്നു.


ഭയത്തിനെതിരെയുള്ള രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നത് സന്തോഷകരവും വിജയകരവുമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. ദൈവത്തിലുള്ള വിശ്വാസം വർദ്ധിപ്പിക്കുക എന്നതാണ് ഭയത്തിനെതിരെയുള്ള ആദ്യത്തെ മറുമരുന്ന്. ദൈവത്തിലേക്ക് തിരിയുക. ദൈവശക്തിക്ക് എല്ലാ ഭയങ്ങളെയും നീക്കംചെയ്യാനും അർത്ഥപൂർണ്ണമായ ഒരു ജീവിതത്തിന്റെ സന്തോഷത്തിലേക്ക് നമ്മെ തിരികെ കൊണ്ടുവരാനും സാധിക്കും. ദിവ്യശക്തിയിൽ പൂർണ്ണമായി ആശ്രയിച്ച് ഓരോ ദിവസവും അതിന്റെ എല്ലാ പ്രവർത്തനങ്ങളും ഒരു പ്രാർത്ഥനയോടെ ആരംഭിക്കുക. ഭയങ്ങളും ഉത്ഖണ്ഠകളും ദൈവത്തിലേക്ക് ഉയർത്തുക; ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ അവനോട് ആവശ്യപ്പെടുക. ബൈബിളിലെ സങ്കീർത്തനം പറയുന്നു, “കർത്താവു എന്റെ വെളിച്ചവും രക്ഷയും ആകുന്നു; ഞാൻ ആരെയാണ് ഭയപ്പെടുക? കർത്താവു എന്റെ ജീവന്റെ സംരക്ഷണം; ഞാൻ ആരെയാണ് ഭയപ്പെടേണ്ടത്? " (സങ്കീ .27: 1-3).

ഭയം നമ്മെ അല്ല, നാം ആണ് ഭയത്തെ നിയന്ത്രിക്കേണ്ടത് . ശാന്തമായ ചിന്തയോടെ, ആഴത്തിലുള്ള വിശ്വാസത്തോടെ നമ്മുടെ ആത്മവിശ്വാസം വളർത്തേണ്ടത് പ്രധാനമാണ്. സാഹചര്യത്തെക്കുറിച്ച് ശരിയയി വിലയിരുത്തുക. ഭയം നമ്മെ തളർത്തുന്നതിനുപകരം കൂടുതൽ ക്രിയാത്മകമായി പ്രവർത്തിക്കാൻനമ്മെ പ്രേരിപ്പിക്കും. ഭയത്തെ നമുക്ക് മറികടക്കണമെങ്കിൽ, ഭയപ്പെട്ടാണെങ്കിലും നാം മുന്നോട്ട് പോകേണ്ടതുണ്ട്. പ്രശസ്ത ഭൗതികശാസ്ത്രജ്ഞയും രണ്ടുതവണ നോബൽ സമ്മാന ജേതാവുമായ മെറി ക്യൂറി പറയുന്നു, “ജീവിതത്തിൽ ഒന്നും ഭയപ്പെടേണ്ടതില്ല, മനസ്സിലാക്കേണ്ടതായിട്ട് മാത്രമേ ഉള്ളു. ഇപ്പോൾ ഇതാ കൂടുതൽ മനസിലാക്കാൻ സമയമായി; അതിനാൽ നമുക്ക് കുറച്ച് മാത്രം ഭയപ്പെടാം."


ധാർമ്മിക ലോക മഹാമാരിയും ആത്മീയ പ്രതിരോധവും (ഭാഗം 1)- cnewslive.com

ധാർമ്മിക ലോക മഹാമാരിയും ആത്മീയ പ്രതിരോധവും (ഭാഗം 2) - cnewslive.com




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.