'പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ കാശടിച്ചു മാറ്റി; കൊടുത്തത് 53 ലക്ഷം; പകുതി പോലും ചിലവാക്കിയില്ല': ബിജെപിയില്‍ വിവാദം

'പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ കാശടിച്ചു മാറ്റി; കൊടുത്തത് 53 ലക്ഷം; പകുതി പോലും ചിലവാക്കിയില്ല': ബിജെപിയില്‍ വിവാദം

കൊച്ചി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പണമിടപാടിനെ ചൊല്ലി ബിജെപിയില്‍ വിവാദം. കൊടുത്ത പണത്തിന്റെ പകുതി പോലും ചിലവാക്കാത്തതിനെതിരെ അതി ശക്തമായ വിമര്‍ശനമാണ് തൃശൂരില്‍ ചേര്‍ന്ന നേതൃയോഗത്തിലുണ്ടായി.

53 ലക്ഷമാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ ചിലവകള്‍ക്കായി നല്‍കിയത്. അതില്‍ 25 ലക്ഷം പോലും ചിലവാക്കിയിട്ടില്ലന്നും ബാക്കി പണം പലരും ചേര്‍ന്ന് അടിച്ചുമാറ്റിയെന്നുമാണ് നേതൃയോഗത്തില്‍ ഉയര്‍ന്ന വലിയ വിമര്‍ശനം.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെയാണ് വിമര്‍ശനത്തിന്റെ കുന്തമുനകള്‍ നീണ്ടത്്. പുതുപ്പള്ളിയില്‍ വോട്ടു കുറഞ്ഞതിനെക്കുറിച്ച് കൃത്യമായ വിശദീകരണങ്ങളൊന്നും നല്‍കാന്‍ കെ. സുരേന്ദ്രനായില്ല. നല്‍കിയ പണം ചിലാവാക്കാത്തത് മൂലം പുതുപ്പളളിയില്‍ ബിജെപിയുടെ പ്രചാരണത്തിന്റെ നിറം മങ്ങിയെന്നും നേതൃയോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ദയനീയ പരാജയമായിരിക്കും ഫലമെന്ന വിമര്‍ശനവും പി.കെ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള എതിര്‍ വിഭാഗം ഉയര്‍ത്തി. കേന്ദ്ര നേതാക്കളാരും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.