മുതലപൊഴിയില്‍ സുരക്ഷ ഉറപ്പാക്കണം; ക്രെഡിറ്റ് സര്‍ക്കാര്‍ തന്നെ എടുത്തുക്കൊള്ളൂ: ആര്‍ച്ച് ബിഷപ് ഡോ. സൂസൈപാക്യം

മുതലപൊഴിയില്‍ സുരക്ഷ ഉറപ്പാക്കണം; ക്രെഡിറ്റ് സര്‍ക്കാര്‍ തന്നെ എടുത്തുക്കൊള്ളൂ: ആര്‍ച്ച് ബിഷപ് ഡോ. സൂസൈപാക്യം

തിരുവനന്തപുരം: മുതലപൊഴിയില്‍ സുരക്ഷ ഉറപ്പാക്കണമെന്നും ക്രെഡിറ്റ് സര്‍ക്കാര്‍ തന്നെ എടുത്തുക്കൊള്ളൂവെന്നും ആര്‍ച്ച് ബിഷപ് ഡോ. സൂസൈപാക്യം. സുരക്ഷ വൈകുന്നതിനെതിരെ സംഘടിപ്പിച്ച മാര്‍ച്ചിനു ശേഷമുള്ള സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതലപ്പൊഴിയിലെ അപകട മരണത്തില്‍ പ്രതികരിച്ചവര്‍ക്കെതിരെ കേസ് എടുത്തത് തന്നെ വേദനിപ്പിച്ചതെന്നും ബിഷപ് പറഞ്ഞു.

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള തീരത്ത് ജാതി മത രാഷ്ട്രീയത്തിനതീതമായി ഒരു മുന്നേറ്റം വരും നാളുകളില്‍ കേരളം കാണുമെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച കെ.എല്‍ സി.എ പ്രസിഡന്റ് ഷെറി ജെ. തോമസ് പറഞ്ഞു.

പ്രതിഷേധങ്ങള്‍ക്കെതിരെ കേസുകള്‍ എടുത്ത് പ്രതിരോധിക്കുന്ന സര്‍ സിപി യുടെ നിലപാടാണ് കേരളത്തിലെ ഭരണകൂടത്തിനെന്നും മുഖ്യമന്ത്രി മുന്‍കൈയെടുത്ത് വിഷയത്തിന് പരിഹാരം ഉണ്ടാക്കണമെന്നും മുഖ്യപ്രഭാഷണം നടത്തിയ വി.എം സുധീരന്‍ പറഞ്ഞു.

കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ സംസ്ഥാന സമിതിയും, തിരുവനന്തപുരം അതിരൂപതാ സമിതിയുടെയും, അഞ്ചുതെങ്ങ്- പുതുക്കുറിച്ചി ഫൊറോന, വിവിധ സംഘടാ സമിതികളുടെയും ആഭിമുഖ്യത്തിലാണ് മുതലപ്പൊഴി മാര്‍ച്ച് - പദയാത്ര സംഘടിപ്പിച്ചത്.

ലത്തീന്‍ അതിരൂപത വികാരി ജനറല്‍ മോണ്‍ സിഞ്ഞോര്‍ യൂജിന്‍ പെരേര, കെ.ആര്‍.എല്‍.സി.സി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, തിരുവനന്തപുരം ആത്മായ ശുശ്രൂഷ ഡയറക്ടര്‍ ഫാ. മൈക്കിള്‍ തോമസ്, ഫാ. ഷാജന്‍ ജോസ്, ഫാ. മൈക്കിള്‍ തോമസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.