വീണ്ടും ലോക കേരള സഭ; വിദേശ യാത്രയ്ക്കായി കേന്ദ്രാനുമതി തേടി മുഖ്യമന്ത്രിയും മന്ത്രിമാരും

വീണ്ടും ലോക കേരള സഭ; വിദേശ യാത്രയ്ക്കായി കേന്ദ്രാനുമതി തേടി മുഖ്യമന്ത്രിയും മന്ത്രിമാരും

തിരുവനന്തപുരം: വീണ്ടും ലോക കേരള സഭ നടത്താനുള്ള ഒരുക്കവുമായി മുഖ്യമന്ത്രിയും മന്ത്രിമാരുടെ സംഘവും വിദേശത്തേക്ക്. അടുത്തമാസം സൗദി അറേബ്യയിൽ ലോക കേരള സഭ നടത്താനാണ് സർക്കാർ നീക്കം. ഇതിനായി മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ യാത്രയ്ക്ക് കേന്ദ്രസർക്കാരിന്റെ അനുമതി തേടി.

അടുത്ത മാസം 19 മുതൽ 22 വരെ പരിപാടി സംഘടിപ്പിച്ചേക്കും. ലണ്ടൻ സമ്മേളന സമയത്ത് തന്നെ തീരുമാനിച്ചതായിരുന്നു സൗദി സമ്മേളനവും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ലോക കേരള സഭ സംഘടിപ്പിക്കുന്നത് വലിയ വിമർശനത്തിനിടയാക്കും. കേന്ദ്രം യാത്രാനുമതി നൽകുമോ എന്ന കാര്യത്തിലും ആശങ്ക നിലനിൽക്കുന്നുണ്ട്.

ഈ വർഷം ജൂൺ ഒമ്പത്, പത്ത്, പതിനൊന്ന് തീയതികളിൽ ന്യൂയോർക്കിൽ നടത്തിയ ലോക കേരള സഭ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. സമ്മേളന സംഘാടനത്തിൻറെ പേരിലുള്ള കോടികളുടെ പണപ്പിരിവും സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്തുള്ള സർക്കാരിന്റെ ധൂർത്തും അന്ന് ഏറെ ചർച്ചകൾക്കും വിവദങ്ങൾക്കും കാരണമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.