തിരുവനന്തപുരം: സിപിഎമ്മിനെ വീണ്ടും വെട്ടിലാക്കുന്ന  വെളിപ്പെടുത്തലുമായി ദേശാഭിമാനി മുന്‍ എഡിറ്റര്‍ ജി. ശക്തിധരന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദേഹം പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 
ദേശാഭിമാനിയുടെ ആസ്തികള്‍ മുഴുവനും ഇ.പി ജയരാജന്റെ പേരിലേക്ക് മാറ്റി സ്വകാര്യ വ്യക്തിക്ക് കൈമാറാന്‍ ശ്രമിച്ചുവെന്നും ആ നീക്കം വി.എസ് പ്രകാശ് കാരാട്ടിനെ കണ്ടെതോടെ പൊളിഞ്ഞെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. 
പിണറായി വിജയന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ അതീവ രഹസ്യമായ ധൂഷിത വലയമുണ്ട്. അതിന്റെ താക്കോല്‍ ഒറ്റയാളിന്റെ കൈകളിലാണ്. അമ്പരപ്പിക്കുന്ന ക്രയവിക്രയമാണ് അതിലൂടെ നടക്കുന്നത്. റിസര്‍വ് ബാങ്കിന് തത്തുല്യമായ സംവിധാനമാണിതെന്ന് ശക്തിധരന്‍ ആരോപിക്കുന്നു. 
മുമ്പ് ഇ.പി ജയരാജനായിരുന്നു  ഇതിന്റെ ചുമതലയെങ്കില്‍ ഇപ്പോള്‍ അദേഹത്തെ നാലയലത്ത് അടുപ്പിക്കുന്നില്ല. ജയരാജന്‍ ഇത്തരത്തിലുള്ള ഏതെങ്കിലും പദവിയില്‍ ഇരുന്നിട്ടും കാര്യമില്ല. ആന ചോര്‍ന്നാലും ഈ പാവം അറിയില്ലെന്നും ശക്തിധരന്‍ പരിഹസിക്കുന്നു. 
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:
ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഓരോ മണിക്കൂറിലും മരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാന്‍ എഴുതിയാല്‍ അത് അതിശയോക്തിയാണെന്ന് എ.കെ ബാലന്‍ പറഞ്ഞെന്നു വരും. എന്തെന്നാല്‍ അദ്ദേഹത്തിനാണ് പോസ്റ്റ്‌മോര്‍ട്ടം ചുമതല. മോര്‍ച്ചറിയുടെ താക്കോലും അദേഹത്തിന്റെ കയ്യിലാകും. പൊട്ടും പൊടിയും കയ്യില്‍വെച്ചാണ് ബാലന്റെ കളി. ബാലന് ഒരു ചുക്കും അറിയില്ല. പക്ഷെ എല്ലാം അറിയാം എന്നാണ് ഭാവം.
സിപിഎമ്മിന് വളര്‍ച്ചയുള്ളത് അതിന്റെ ഭീമാകാരമായ ആസ്തിയില്‍ മാത്രമാണ്. ഈ മുതല്‍ കുന്നുകൂടിക്കിടക്കുന്നതു ഒരു വ്യക്തിയിലാണ്. പാര്‍ട്ടിയില്‍ നിന്ന് ലെവി വഴിയുള്ള ഭീമന്‍ വരുമാനം വര്‍ഷങ്ങളായി ചെന്നെത്തുന്നത് ചില ദേശവല്‍കൃത ബാങ്കുകളിലും സ്വകാര്യ മ്യൂച്ചല്‍ ഫണ്ടുകളിലും പ്രൈവറ്റ് മുതല്‍ മുടക്കിലുമാണ്. 
പിണറായി വിജയന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ അതീവ രഹസ്യമായ ധൂഷിത വലയമുണ്ട്. അതിന്റെ താക്കോല്‍ ഒറ്റയാളിന്റെ കൈകളിലാണ്. അമ്പരപ്പിക്കുന്ന ക്രയവിക്രയമാണ് അതിലൂടെ നടക്കുന്നത്. റിസര്‍വ് ബാങ്കിന് തത്തുല്യമായ സംവിധാനമാണിത്. മുമ്പ് ഇതിന്റെ ചുമതല ഇ.പി ജയരാജന് ആയിരുന്നെങ്കില്‍ ഇപ്പോള്‍ അദ്ദേഹത്തെ നാലയലത്ത് അടുപ്പിക്കുന്നില്ല. ജയരാജന്‍ ഇത്തരത്തിലുള്ള ഏതെങ്കിലും പദവിയില്‍ ഇരുന്നിട്ടും കാര്യമില്ല. ആന ചോര്‍ന്നാലും ഈ പാവം അറിയില്ല.
കൗതുകകരമായ ഞെട്ടിക്കുന്ന ഒരനുഭവം പറയാം. ഹൃദയമിടിപ്പ് കൂട്ടരുതേ ജയരാജാ. പാര്‍ട്ടിയില്‍ വിഭാഗീയത ആളിക്കത്തി നിന്ന ഘട്ടത്തില്‍ ദേശാഭിമാനിയുടെ സമസ്ത ആസ്തികളും കമ്പനി മുതല്‍ മുടക്കും ഉള്‍പ്പെടെ ഒറ്റപ്രമാണം ചെയ്തു ചെവിക്കു ചെവി അറിയാതെ ഇ.പി ജയരാജന്റെ പേരിലാക്കിയിരുന്നു. ആരെയും വിസ്മയിപ്പിക്കുന്ന ഈ നടപടിയോടെ സഹസ്ര കോടികളുടെ ഉടമ ഇ.പി ജയരാജന്‍ ആയി. 
എല്ലാ കമ്പനികളും തൂത്തുവാരി ഒന്നായി! എന്നാല്‍ ഈ പമ്പരവിഡ്ഢി എല്ലായിടത്തും ഒപ്പിട്ട് കൊടുത്തതല്ലാതെ അസാധാരണമായ ഈ നടപടിയില്‍ പതിയിരുന്ന അപകടമേ അറിഞ്ഞില്ല. ആര്‍ക്കും ഇത് വിശ്വസിക്കാന്‍ കഴിയില്ല എന്നത് സത്യം. അതിന്റെ നടപടിക്രമങ്ങള്‍ ക്ലിഷ്ടമായിരുന്നെങ്കിലും ഈ വ്യാജ രേഖകള്‍ ഒറ്റയടിക്ക് തട്ടിക്കൂട്ടി കഴിഞ്ഞിരുന്നു. ഇതുമുഴുവന്‍ ചെയ്തത് ദീര്‍ഘകാലാമായി കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്ന വമ്പന്‍ ആഡിറ്റര്‍ ആയിരുന്നു. 
ഇഎംഎസിന്റെ സ്വത്ത് ഇങ്ങിനെ അന്യാധീനപ്പെടുന്നതില്‍ മനോവ്യഥ ഉണ്ടായിരുന്ന ആ ബ്രാഹ്മണന്‍ തക്കസമയത്ത് ഈ രഹസ്യം പുറത്തുവിട്ടു. ഇത്തരം തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവരുന്നതില്‍ ഒരു അപകടകാരിയുടെ റോള്‍ ആണ് എനിക്ക് എന്ന് ഞാന്‍ തന്നെ  പലപ്പോഴും സംശയിച്ചിട്ടുണ്ട്. 
സംശയിക്കുന്ന ജി. ശക്തിധരന്‍ വെച്ചകാല്‍ പുറകോട്ട് വെച്ചില്ല. പാര്‍ട്ടി സ്വത്ത് കടത്തിയാല്‍ ഞാന്‍ വിടില്ല സത്യം കണ്ടുപിടിക്കാന്‍ എന്റെ അത്ര വിരുതന്‍ അല്ലെങ്കിലും പാര്‍ട്ടിക്കൂറുള്ള ഒരു വമ്പന്‍ തുണച്ചില്ലെങ്കില്‍ എനിക്ക് മുന്നോട്ടു പോകാന്‍
കഴിയില്ലായിരുന്നു. 
ബാക്കിയുള്ള കൈമാറ്റ രേഖകള്‍ മുഴുവന്‍ തപ്പിയെടുത്ത് വി.എസിനെ കാണിച്ചപ്പോള്‍ ഞെട്ടിത്തരിച്ചു പോയി വി.എസ്. അത്രയും രേഖകള്‍ നേരിട്ടു കാണിച്ചത് കൊണ്ട് ബാക്കിയുള്ള എല്ലാ സംഗതികള്‍ക്കും സ്വന്തം അനുയായികളെ രംഗത്തിറക്കി രേഖകള്‍ കീഴ്പ്പെടുത്തി. ചിലപ്പോള്‍ അത് ചെയ്തു സഹായിച്ചവര്‍ ഇത് വായിച്ചു ഇപ്പോള്‍ ചിരിക്കുന്നുണ്ടാകും. അവര്‍ കൂടി അറിഞ്ഞിരിക്കാന്‍ ഒരു കാര്യം മാത്രം തുറന്ന് പറയട്ടെ.
വി.എസ് അടിയതിരമായി ദില്ലിക്ക് പറന്ന് ബദല്‍ നടപടികള്‍ സ്വീകരിച്ചതുകൊണ്ടാണ് പി.ബി തീരുമാനിച്ചതനുസരിച്ച് ബദല്‍ പ്രമാണങ്ങള്‍ ഞൊടിയിടയില്‍ റെഡിയായത്. എന്തെന്നാല്‍ പ്രകാശ് കാരാട്ട് ഒരു വിട്ടുവീഴ്ചയ്ക്കും വഴങ്ങിയില്ല. പാര്‍ട്ടിയില്‍ എന്താണ് സംഭവിക്കുന്നതെന്നതില്‍ വി.എസിന് ഒരു പിടിവള്ളി കൂടി.
പക്ഷേ, പാര്‍ട്ടിയുടെ ഒരു മൊട്ട് സൂചിക്കുപോലും നഷ്ടമുണ്ടായില്ല. കമ്യുണിസ്റ്റ് പാര്‍ട്ടി യഥാര്‍ത്ഥ പാര്‍ട്ടിയായി നിന്നിരുന്നെങ്കില്‍ ഇതില്‍ ഉള്‍പ്പെട്ട ആരെങ്കിലും പാര്‍ട്ടിയില്‍ ഏതെങ്കിലും സ്ഥാനത്തു ഉണ്ടാകുമായിരുന്നോ. അതോ ഇഎംഎസ് ബ്രാഹ്മണനായിരുന്നത് ആണോ പാര്‍ട്ടിയെ രക്ഷിച്ചത്. ബ്രാഹ്മണ ശാപം ഏല്‍ക്കാതിരിക്കാനുള്ള മേനോന്‍ സാറിന്റെ പൊടിക്കൈ.
ഞാന്‍ കൂടുതല്‍ നീട്ടുന്നില്ല. അഭിനവ  റിസര്‍ ബാങ്കിന്റെ മേധാവിയായി വാഴുന്ന സഖാവ് ഈ രഹസ്യം എത്ര വര്‍ഷം സഹിച്ചുവല്ലേ? 
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.