എസ് എം സി എ കുവൈറ്റ് യാത്രയയപ്പ് നൽകി

എസ് എം സി എ കുവൈറ്റ് യാത്രയയപ്പ് നൽകി

കുവൈറ്റ് സിറ്റി: സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ (എസ് എം സി എ) സ്ഥിരതാമസത്തിനായി ന്യൂസിലാന്റിലേക്ക് പോകുന്ന ബെന്നി ചെരപ്പറമ്പനും കുടുംബത്തിനും യാത്രയയപ്പ് നൽകി.

എസ് എം സി എ യുടെ ഫഹഹീൽ ഏരിയ സെക്രട്ടറി, ഏരിയ ട്രഷർ, സെൻട്രൽ സോഷ്യൽ കമ്മിറ്റി കൺവീനർ, ആർട്സ് കമ്മിറ്റി അംഗം, ഏരിയ ഇലക്ഷൻ കമ്മീഷണർ, ബൈലോ കമ്മിറ്റി അംഗം, കുടുംബ യൂണിറ്റ് ലീഡർ എന്നിങ്ങനെ രണ്ടു പതിറ്റാണ്ടിൽ ഏറെ സംഘടനയ്ക്ക് കുവൈറ്റിൽ നേതൃത്വം നൽകിയതിനു ശേഷമാണ് ബെന്നി യു കെയിലേക്ക് പോകുന്നത്. സെപ്റ്റംബർ 14 വൈകുന്നേരം 7:30 മണിക്ക് ഫഹാഹീൽ ആഡിറ്റോറിയത്തിൽ വച്ച് ചേർന്ന യാത്രയയപ്പ് യോഗത്തിൽ നിരവധി അംഗങ്ങൾ കുടുംബസമേതം പങ്കെടുത്തു.
എസ്എംസിഎ പ്രസിഡന്റ്‌ സുനിൽ റാപ്പുഴ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ബിനു ഗ്രിഗറി സ്വാഗതം ആശംസിച്ചു. ഫഹാഹീൽ ഏരിയ കൺവീനർ അജോഷ് ആന്റണി ആമുഖപ്രസംഗം നടത്തി.

അബ്ബാസിയ ഏരിയ കൺവീനർ ഷാജു ദേവസി, സാൽമിയ ഏരിയ കൺവീനർ ടോം ഇടയാടി, സിറ്റി ഫർവാനിയ ഏരിയ കൺവീനർ സെബാസ്റ്റ്യൻ പോൾ, വിമൻസ് വിംഗ് ആഡ്ഹോക്ക് കമ്മിറ്റി സെക്രട്ടറി ട്രിൻസി ഷാജു, എസ് എം വൈ എം ട്രഷർ ഷിബിൻ, മുൻ പ്രസിഡന്റ്‌മാരായ സാൻസിലാൽ, അനിൽ തയ്യിൽ,മുൻ ജനറൽ സെക്രട്ടറിമാരായ ഷാജിമോൻ ഈരെത്ര, ബിജു പി ആന്റോ ജോർജ് കാലായിൽ മുൻ ട്രഷറർമാരായ ജോയ് അരിക്കാട്ടു, മോൻസ് ജോസഫ്, ജോഷി ദേവസി, വിൽ‌സൺ വടക്കേടത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.
ജാനക്സ് തയ്യാറാക്കിയ വീഡിയോ പ്രദർശനത്തിനു ശേഷം ബെന്നിയും, പ്രിയ പത്നി ബിന്ദുവും നടത്തിയ മറുപടി പ്രസംഗം ഹൃദയസ്പർശിയായി. തുടർന്നു ബെന്നിക്ക് മൊമെന്റോ നൽകി ആദരിക്കുകയുണ്ടായി. 27 മത് സെൻട്രൽ മാനേജിങ് കമ്മിറ്റിയുടെയും, ഫഹാഹീൽ ഏരിയായിലെ സുഹൃത്തുക്കളുടെയും സ്നേഹോപഹാരങ്ങൾ ബെന്നിക്ക് സമർപ്പിച്ചു.

ഏരിയ സെക്രട്ടറി നിഷാദ് മാത്യു, ഏരിയ ട്രഷർ ജോയിഷ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ ഫഹാഹീൽ ഏരിയ കമ്മിറ്റി ഒന്നടങ്കം പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു. സെൻട്രൽ ട്രഷറർ ജോർജ്ജ് നെക്കേൽ നന്ദി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.