തലശേരി ചുരത്തില്‍ പെട്ടിക്കുള്ളില്‍ നാല് കഷണങ്ങളാക്കി പെണ്‍കുട്ടിയുടെ മൃതദേഹം

തലശേരി ചുരത്തില്‍ പെട്ടിക്കുള്ളില്‍ നാല് കഷണങ്ങളാക്കി പെണ്‍കുട്ടിയുടെ മൃതദേഹം

തലശേരി: കുടക് അന്തര്‍സംസ്ഥാന പാതയില്‍ അഴുകിയ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. 18-19 വയസ് തോന്നിക്കുന്ന പെണ്‍കുട്ടിയടെ മൃതദേഹം മടക്കിക്കൂട്ടി പെട്ടിയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. രണ്ടാഴ്ച പഴക്കമുണ്ടെന്നാണു പ്രാഥമിക നിഗമനം.

വിരാജ്പേട്ട പൊലീസ് അന്വേഷണം ആരംഭിച്ചു. മാക്കൂട്ടം പെരുമ്പാടി ചുരത്തില്‍ റോഡിന് സമീപമാണ് മൃതദേഹം ഉപേക്ഷിച്ചത്. കേരള അതിര്‍ത്തിയായ കൂട്ടുപുഴയില്‍ നിന്ന് 17 കി.മീ മാറി ഓട്ടക്കൊല്ലിക്കു സമീപമാണ് മൃതദേഹം അടങ്ങിയ നീല ബ്രീഫ് കേസ് കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹാവശിഷ്ടങ്ങള്‍ മോര്‍ച്ചറിയിലേക്കു മാറ്റി.

അമേരിക്കയില്‍ നിന്നുള്ള പുതിയ സ്യൂട്ട് കേസിലാണ് മൃതദേഹം ഉണ്ടായിരുന്നത്. ഇതിനൊപ്പമുണ്ടായിരുന്ന ചുരിദാര്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.