കാമുകന് കാര്‍ വാങ്ങാന്‍ ലോണ്‍ എടുത്ത് കൊടുത്തു; മലയാളി യുവാവ് ഇഎംഐ അടയ്ക്കാതായതോടെ യുവതി ജീവനൊടുക്കി

കാമുകന് കാര്‍ വാങ്ങാന്‍ ലോണ്‍ എടുത്ത് കൊടുത്തു; മലയാളി യുവാവ് ഇഎംഐ അടയ്ക്കാതായതോടെ യുവതി ജീവനൊടുക്കി

പൂനെ: വായ്പ തിരിച്ചടയ്ക്കാന്‍ കാമുകന്‍ പണം നല്‍കാത്തതില്‍ മനംനൊന്ത് ഇരുപത്തിയഞ്ചുകാരി ജീവനൊടുക്കി. പൂനെയില്‍ ഐടി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന രസിക രവീന്ദ്ര ദിവാട്ടെയാണ് ആത്മഹത്യ ചെയ്തത്. രസികയും കാമുകന്‍ ആദര്‍ശ് അജയ്കുമാര്‍ മേനോനും കഴിഞ്ഞ എട്ട് മാസമായി പ്രണയത്തിലായിരുന്നു. ഇരുവരും ഒന്നിച്ചായിരുന്നു ജോലി ചെയ്തിരുന്നത്.

ഏപ്രില്‍ മാസത്തില്‍ യുവതി കാമുകന് വേണ്ടി ലോണ്‍ എടുത്ത് കാര്‍ വാങ്ങിക്കൊടുത്തിരുന്നു. ഡൗണ്‍ പെയ്മെന്റ് തുകയും യുവതി തന്നെ നല്‍കി. ഇഎംഐ താന്‍ അടച്ചുകൊള്ളാമെന്ന് ആദര്‍ശ് ഉറപ്പ് നല്‍കിയിരുന്നു. ക്രഡിറ്റ് കാര്‍ഡില്‍ നിന്ന് മൊത്തം മൂന്ന് ലക്ഷം രൂപ വായ്പയെടുത്തു. 2.75 ലക്ഷം രൂപ വ്യക്തിഗത വായ്പയും എടുത്ത് നല്‍കി. കൂടാതെ ലോണ്‍ ആപ്പ് വഴിയും യുവതി വായ്പ എടുത്ത് നല്‍കിയിരുന്നു.

എന്നാല്‍ യുവാവ് പണം നല്‍കാതായതോടെ യുവതി സമ്മര്‍ദത്തിലായിരുന്നെന്ന് മാതാവ് പറഞ്ഞു. ഇതിന്റെ പേരില്‍ ആദര്‍ശുമായി വഴക്കിടുകയും ചെയ്തിരുന്നു. യുവാവിന്റെ ഫ്‌ളാറ്റിലാണ് രസിക ജീവനൊടുക്കിയത്. യുവതിയുടെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആദര്‍ശിനെ പൊലീസ് അറസ്റ്റ് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.