നിറ്റ ജലാറ്റിന്‍ കമ്പനിയില്‍ പൊട്ടിത്തെറി: അതിഥി തൊഴിലാളി മരിച്ചു; നാല് പേര്‍ക്ക് പരിക്ക്

നിറ്റ ജലാറ്റിന്‍ കമ്പനിയില്‍ പൊട്ടിത്തെറി: അതിഥി തൊഴിലാളി മരിച്ചു; നാല്  പേര്‍ക്ക് പരിക്ക്

കൊച്ചി: കാക്കനാട് നിറ്റ ജലാറ്റിന്‍ കമ്പനിയില്‍ പൊട്ടിത്തെറി. അതിഥി തൊഴിലാളി മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. പഞ്ചാബ് സ്വദേശിയായ രാജന്‍ ഒറാങ് (30) ആണ് മരിച്ചത്.

ബോയിലറില്‍ നിന്ന് നീരാവി പോകുന്ന പൈപ്പ് ലൈനില്‍ രാത്രി എട്ട് മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഇടപ്പള്ളി സ്വദേശി നജീബ്, തോപ്പില്‍ സ്വദേശി സനീഷ് എന്നീ മലയാളികള്‍ക്കും പങ്കജ് കൗഷിക് എന്ന മറ്റൊരു അതിഥി തൊഴിലാളിക്കുമാണ് പരിക്കേറ്റത്.

പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. വിദഗ്ധ സംഘം ബുധനാഴ്ച പരിശോധന നടത്തും. ഇതിന് ശേഷമേ കൃത്യമായ ചിത്രം ലഭിക്കുകയുള്ളൂവെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ എ. അക്ബര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.