യു.എ.ഇയില്‍ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ന്നില്ലെങ്കില്‍ 400 ദിര്‍ഹം പിഴ

യു.എ.ഇയില്‍ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ന്നില്ലെങ്കില്‍ 400 ദിര്‍ഹം പിഴ

അബുദാബി: നിര്‍ബന്ധിത തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഒക്ടോബര്‍ ഒന്നിന് മുമ്പ് ചേരാത്ത അര്‍ഹതയുള്ള ജീവനക്കാര്‍ക്ക് 400 ദിര്‍ഹം പിഴ ബാധകമാകും. പിഴകള്‍ ഒഴിവാക്കാന്‍ എല്ലാ ജീവനക്കാരോടും പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം ആഹ്വാനം ചെയ്തു.

പരിമിതമായ സമയത്തേക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്ന ചെലവ് കുറഞ്ഞ തൊഴില്‍ സുരക്ഷാ വലയിലേക്ക് ഏകദേശം അഞ്ചു ദശലക്ഷത്തോളം ആളുകള്‍ ഇതിനകം വരിക്കാരായിട്ടുണ്ട്.

കുറഞ്ഞത് 12 മാസമെങ്കിലും ജീവനക്കാരന്‍ സ്‌കീമില്‍ വരിക്കാരായിരിക്കുന്നിടത്തോളം കാലം നഷ്ടപരിഹാരം ക്ലെയിം ചെയ്യാം. ഇന്‍ഷ്വര്‍ ചെയ്തയാള്‍ താമസം റദ്ദാക്കി രാജ്യം വിടുകയോ പുതിയ ജോലിയില്‍ ചേരുകയോ ചെയ്താല്‍ നഷ്ടപരിഹാരത്തിനുള്ള അവകാശം നഷ്ടപ്പെടും.

ഇന്‍ഷുറന്‍സ് ക്ലെയിം സമര്‍പ്പിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രോസസ് ചെയ്യും. സ്വകാര്യ, ഫെഡറല്‍ മേഖലകളിലെ എല്ലാ തൊഴിലാളികള്‍ക്കും പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഈ പദ്ധതി ബാധകമാണ്. ഒഴിവാക്കലുകളില്‍ നിക്ഷേപകര്‍ (സ്വന്തമായി സ്വന്തം ബിസിനസ് കൈകാര്യം ചെയ്യുന്ന ബിസിനസ് ഉടമകള്‍), വീട്ടുജോലിക്കാര്‍, താല്‍ക്കാലിക ജീവനക്കാര്‍, 18 വയസിന് താഴെയുള്ള പ്രായപൂര്‍ത്തിയാകാത്തവര്‍ എന്നിവരും ഉള്‍പ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.