മെറ്റ അവതരിപ്പിച്ച പുതിയ ഫീച്ചറാണ് വാട്‌സപ്പ് ചാനല്‍. നിങ്ങള്‍ക്ക് ഇഷ്ടമുള്ള അല്ലെങ്കില്‍ പ്രധാനം എന്ന് കരുതുന്ന ആളുകളില്‍ നിന്നും അതുമല്ലെങ്കില്‍ ഓര്‍ഗനൈസേഷനുകളില്‍ നിന്നുമുള്ള അപ്ഡേറ്റുകള്‍ നേരിട്ട് നിങ്ങളുടെ വാട്‌സപ്പിനുള്ളില്‍ ലഭിക്കും.
ഉദാഹരണമായി നിങ്ങള്‍ ഒരു മോഹന്‍ലാലിനെ ഇഷ്ടപ്പെടുന്ന ആളാണെങ്കില്‍ അദേഹത്തിന്റെ ലൈഫ് അപ്‌ഡേറ്റുകളോ സിനിമാ അപ്‌ഡേറ്റുകളോ ലഭിക്കാന്‍ മോഹന്‍ലാലിന്റെ സോഷ്യല്‍ മീഡിയ പേജ് എടുത്ത് നോക്കണം അല്ലേ? എങ്കില്‍ ഇനി അത് വേണ്ടാ മോഹന്‍ലാലിന്റെ വാട്‌സപ്പ് ചാനലില്‍ ജോയിന്‍ ചെയാതാല്‍ മതി. നേരിട്ട് നിങ്ങളുടെ വാട്‌സപ്പ് വഴി ഓരോ അപ്‌ഡേറ്റുകളും ലഭിക്കും.
വാട്‌സപ്പ് ചാനലുകള്‍ എന്ന് വിളിക്കപ്പെടുന്ന ഈ ഫീച്ചര്‍ ഒരു വണ്‍-വേ ബ്രോഡ്കാസ്റ്റ് ടൂളാണ്. അത് നിങ്ങളുടെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും കമ്മ്യൂണിറ്റികളുമായും ഉള്ള ചാറ്റുകളില്‍ നിന്ന് വേറിട്ട് അപ്ഡേറ്റുകള്‍ എന്ന പുതിയ ടാബിലാണ് ലഭ്യമാവുക. വാട്‌സപ്പിനുള്ളില്‍ ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ തന്റെ സബ്സ്‌ക്രൈബര്‍മാരോട് കാര്യങ്ങള്‍ പങ്കുവയ്ക്കാനുള്ള ഒരു വണ്‍-വേ ബ്രോഡ്കാസ്റ്റ് ടൂളാണ് വാട്‌സപ്പ് ചാനല്‍.
ടെലഗ്രാം ചാനലുകള്‍ക്ക് സമാനമായ ഫീച്ചറാണിത്. ഉപഭോക്താക്കള്‍ക്ക് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ചാനലുകള്‍ സബസ്‌ക്രൈബ് ചെയ്യാനും അതിലൂടെ ലഭിക്കുന്ന അപ്ഡേറ്റുകള്‍ അറിയാനും സാധിക്കും. എന്നാല്‍ മറ്റ്? ഗ്രൂപ്പുകളെ പോലെ എല്ലാവര്‍ക്കും ഇതില്‍ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കില്ല. അഡ്മിന്‍മാര്‍ക്ക് മാത്രമാണ് അതിനുള്ള അധികാരം.
വാട്‌സപ്പ് ചാനല്‍ ആര്‍ക്കൊക്കെ കിട്ടി?
അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ മാത്രമേ ആഗോളതലത്തില്‍, ഇന്ത്യ ഉള്‍പ്പെടെ 150ലധികം രാജ്യങ്ങളില്‍ ഇത് ലഭ്യമാകുകയുള്ളു. നിങ്ങളുടെ രാജ്യത്തെ അടിസ്ഥാനമാക്കി ഫില്‍ട്ടര്‍ ചെയ്യുപ്പെടുന്ന ചാനലുകള്‍ നിങ്ങള്‍ക്ക് സ്വയം കണ്ടെത്താം അല്ലെങ്കില്‍ പേരോ വിഭാഗമോ അനുസരിച്ച് ചാനലുകള്‍ക്കായി തിരയാം. ഫോളോ എണ്ണത്തെ അടിസ്ഥാനമാക്കി പുതിയതും സജീവവും ജനപ്രിയവുമായ ചാനലുകളും നിങ്ങള്‍ക്ക് കാണാനാകും.
ഇന്ത്യയില്‍ നിന്നും ലോകമെമ്പാടുമുള്ള ചില പ്രമുഖ താരങ്ങള്‍, സ്പോര്‍ട്സ് ടീമുകള്‍, കലാകാരന്മാര്‍, ചിന്തകര്‍, നേതാക്കള്‍, ഓര്‍ഗനൈസേഷനുകള്‍ എന്നിവ ഇതിനകം തന്നെ വാട്‌സപ്പ് ചാനലിലേക്ക് എത്തിക്കഴിഞ്ഞു.
ഉദാഹരണത്തിന്, നിങ്ങള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പിന്തുടരാം, ബോളിവുഡ് താരങ്ങളായ കത്രീന കൈഫ്, ദില്‍ജിത് ദോസഞ്ച്, അക്ഷയ് കുമാര്‍, വിജയ് ദേവേരകൊണ്ട, നേഹ കക്കര്‍ എന്നിവരെയും. മാര്‍ക്ക് സക്കര്‍ബര്‍ഗിനെ വാട്‌സപ്പില്‍ ഫോളോ ചെയ്താല്‍ അദേഹം ഫെയ്‌സ്ബുക്ക്, വാട്‌സപ്പ് ഉല്‍പ്പന്നങ്ങളുടെ അപ്ഡേറ്റുകള്‍ അവിടെ പങ്കിടുന്നത് കാണാം.
സ്വകാര്യതയെ ഇല്ലാതാക്കുമോ?
ഒരു ചാനല്‍ ഫോളോവര്‍ എന്ന നിലയില്‍ നിങ്ങളുടെ ഫോണ്‍ നമ്പറും പ്രൊഫൈല്‍ ഫോട്ടോയും അഡ്മിനോ മറ്റ് ഫോളോവേഴ്സിനോ കാണാന്‍ സാധിക്കില്ല. അതുപോലെ ഒരു ചാനല്‍ പിന്തുടരുന്നത് കൊണ്ട് നിങ്ങളുടെ ഫോണ്‍ നമ്പര്‍ അഡ്മിന് അറിയാനും സാധിക്കില്ല. ആരെ ഫോളോ ചെയ്യണം എന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ ഇഷ്ടമാണ്. അത് സ്വകാര്യവുമാണ്. കൂടാതെ ചാനല്‍ ഹിസ്റ്ററി 30 ദിവസത്തേക്ക് മാത്രമേ സംരക്ഷിക്കപ്പെടുകയുള്ളൂ.
ഇമോജികള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് അപ്ഡേറ്റുകളോട് പ്രതികരിക്കാനും മൊത്തം വന്നിട്ടുള്ള പ്രതികരണങ്ങളുടെ എണ്ണം കാണാനും കഴിയും. നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നത് മറ്റുള്ളവര്‍ കാണില്ല. ചാനലിലേക്കുള്ള ലിങ്ക് ഉപയോഗിച്ച് നിങ്ങള്‍ക്ക് ചാറ്റുകളിലേക്കോ ഗ്രൂപ്പുകളിലേക്കോ അപ്ഡേറ്റുകള്‍ കൈമാറാനും കഴിയും, അതു വഴി കൂടുതല്‍ ആളുകള്‍ക്ക് ചാനല്‍ കണ്ടെത്താനാകും. നിങ്ങള്‍ക്ക് ഒരു ചാനല്‍ ഫോളോ ചെയ്യുന്നത് നിര്‍ത്തണമെങ്കില്‍, ഏത് സമയത്തും നിങ്ങള്‍ക്ക് എളുപ്പത്തില്‍ മ്യൂട്ട് ചെയ്യുകയോ അണ്‍സബ്സ്‌ക്രൈബു ചെയ്യുകയോ ചെയ്യാം.
എങ്ങനെ ഉപയോഗിക്കാം?
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ നിങ്ങളുടെ വാട്‌സപ്പ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യുക. ശേഷം വാട്‌സപ്പ് തുറന്ന് സ്‌ക്രീനിന്റെ താഴെയുള്ള അപ്ഡേറ്റ് ടാബില്‍ ടാപ്പ് ചെയ്യുക. നിങ്ങള്‍ക്ക് ഫോളോ ചെയ്യാന്‍ സാധിക്കുന്ന ചാനലുകളുടെ ഒരു ലിസ്റ്റ് നിങ്ങള്‍ കാണും.
ഒരു ചാനല്‍ ഫോളോ ചെയ്യാന്‍ അതിന്റെ പേരിന് അടുത്തുള്ള '+' ബട്ടണില്‍ ടാപ്പ് ചെയ്യുക. അതിന്റെ പ്രൊഫൈലും വിവരണവും കാണുന്നതിന് നിങ്ങള്‍ക്ക് ചാനലിന്റെ പേരില്‍ ടാപ്പു ചെയ്യാനും കഴിയും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.