'ഇസ്ലാമിക രാജ്യത്ത് ക്ഷേത്രങ്ങള്‍ പണിയാന്‍ അനുവദിക്കരുത്' സക്കീര്‍ നായിന്റെ പ്രസ്താവന വിവാദത്തിലേക്ക്

 'ഇസ്ലാമിക രാജ്യത്ത് ക്ഷേത്രങ്ങള്‍ പണിയാന്‍ അനുവദിക്കരുത്'  സക്കീര്‍ നായിന്റെ പ്രസ്താവന വിവാദത്തിലേക്ക്

ക്വലാലംപൂര്‍: പാകിസ്ഥാനില്‍ ആളുകള്‍ ഹിന്ദുക്ഷേത്രം തകര്‍ത്ത സംഭവത്തെ പിന്തുണച്ച് വിവാദ ഇസ്ലാം മതപ്രഭാഷകന്‍ ഡോ. സക്കീര്‍ നായിക് നടത്തിയ പ്രസ്താവന വിവാദത്തിലേക്ക്. ഇസ്ലാമിക രാജ്യത്ത് ക്ഷേത്രങ്ങള്‍ പണിയാന്‍ അനുവാദം നല്‍കരുതെന്ന് സര്‍ക്കീര്‍ നായിക് വീഡിയോയില്‍ പറയുന്നതാണ് ഇപ്പോള്‍ വിവാദമായത്.

പാകിസ്ഥാനിലെ കറക് ജില്ലയിലുള്ള ഖയ്ബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയില്‍ ഡിസംബര്‍ 30നാണ് ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് ക്ഷേത്രം തീ വച്ച് തകര്‍ത്തത്. ജാമിയത് ഉലമ ഇ ഇസ്ലാം ഫസല്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നില്‍. സംഘടനയുടെ റാലിക്ക് ശേഷം പ്രകോപനപരമായ നേതാക്കളുടെ പ്രസംഗങ്ങളും മറ്റും അരങ്ങേറിയതിന് പിന്നാലെയാണ് പ്രവര്‍ത്തകര്‍ ക്ഷേത്രം തീ വച്ച് നശിപ്പിച്ചത്. സംഭവത്തില്‍ 45 പേര്‍ക്കെതിരെ കേസെടുത്തു.

ഹൈന്ദവ ക്ഷേത്രം തീവച്ചു നശിപ്പിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ക്ഷേത്ര മതിലും മേല്‍ക്കൂരയുമൊക്കെ ഒരു സംഘം ആളുകള്‍ നശിപ്പിക്കുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് സക്കീര്‍ നായികിന്റെ വിവാദ പ്രസ്താവന അടങ്ങിയ വീഡിയോ പുറത്തു വന്നത്. മുമ്പും വിവാദ പ്രസ്താവനകള്‍ കൊണ്ട് കുപ്രസിദ്ധനായ സക്കീര്‍ നായിക് ഇപ്പോള്‍ താമസിക്കുന്നത് മലേഷ്യയിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.