തിരുവനന്തപുരം: ഓണം ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത് കോയമ്പത്തൂര്‍ അന്നൂര്‍ സ്വദേശി നടരാജന്. TE 230662 എന്ന ടിക്കറ്റിനാണ് സമ്മാനം. ഇദേഹം വാങ്ങിയ പത്ത് ടിക്കറ്റുകളില്‍ ഒന്നിനാണ് 25 കോടി അടിച്ചത്. കോഴിക്കോട് പാളയത്തുള്ള ബാവ ഏജന്‍സി പാലക്കാട് വാളയാറില്‍ വിറ്റ ടിക്കറ്റാണിത്.
TH305041, TL894358, TC708749, TA781521, TD166207, TB398415, TB127095, TC320948,TB515087, TJ410906, TC946082, TE421674, TC287627, TE220042, TC151097, TG381795, TH314711, TG496751, TB617215 എന്നീ ടിക്കറ്റുകള്‍ക്കാണ് രണ്ടാം സമ്മാനമായ ഒരു കോടി വീതം ലഭിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന സംശയം ഏജന്റ് പങ്കുവച്ചു.
എഴുപത്തിയഞ്ച് ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റത്. 125.54 കോടി രൂപയാണ് ഇത്തവണത്തെ ആകെ സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം ഇരുപത് പേര്‍ക്കാണ്. കഴിഞ്ഞ വര്‍ഷം ഒരാള്‍ക്ക് അഞ്ച് കോടിയായിരുന്നു.
മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 ടിക്കറ്റുകള്‍ക്കുണ്ട്. കഴിഞ്ഞ തവണ ഒരു കോടി വീതം 10 പേര്‍ക്കായിരുന്നു. അഞ്ച് ലക്ഷം വീതം 10 പേര്‍ക്കും അഞ്ചാം സമ്മാനം രണ്ട് ലക്ഷം വീതം പത്ത് പേര്‍ക്കും നല്‍കും. പുറമേ 5,000,1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.