കെട്ടിടത്തിന്റെ ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടരുത്; നിർദേശവുമായി സൗദി ഭവന മന്ത്രാലയം

കെട്ടിടത്തിന്റെ ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടരുത്; നിർദേശവുമായി സൗദി ഭവന മന്ത്രാലയം

റിയാദ്: ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാൻ പാടില്ലെന്ന നിർദേശവുമായി സൗദി മുൻസിപ്പൽ ഗ്രാമകാര്യ - ഭവന മന്ത്രാലയം. നഗരങ്ങളുടെ അന്തരീക്ഷത്തിൽ പുരോഗതിയുണ്ടാക്കുന്നതിനും ആകർഷണമാക്കുന്നതിനും വേണ്ടിയാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. വസ്ത്രങ്ങൾ ഉണക്കാനിടാൻ പാടില്ലെന്നും ആന്റിനകൾ പുറത്ത് കാണാത്ത വിധം ക്രമീകരിക്കണമെന്നുമാണ് നിർദേശം.

റോഡിന് സമീപം വരുന്ന കെട്ടിടങ്ങൾക്കാണ് പുതിയ നിർദേശം ബാധകമാകുന്നത്. പരസ്യ ബോർഡുകൾ സ്ഥാപിക്കരുതെന്ന് പ്രത്യേകം നിർദേശിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രവൃത്തികൾ നഗരത്തിന്റെ മൊത്തത്തിലുള്ള ഭംഗി ഇല്ലാതാക്കുകയും നഗരത്തിന്റെ ആകർഷണം കുറയ്‌ക്കുകയും ചെയ്യുമെന്നാണ് ഗ്രാമകാര്യ - ഭവന മന്ത്രാലയം അറിയിച്ചത്.

വ്യക്തിവിവരങ്ങൾ അനുവാദമില്ലാതെ പുറത്തുവിടുന്നതും ഇനി മുതൽ ക്രിമിനൽ കുറ്റമാണ്. വ്യക്തികളുടെ ഫോൺ നമ്പറുകൾ, ബാങ്കിംഗ് വിവരങ്ങൾ, സിസിടിവി ദൃശ്യങ്ങൾ, ചികിത്സാ രേഖകൾ അടക്കമുള്ള വിവരങ്ങളാണ് ഉടമയുടെ സമ്മതമില്ലാതെ പുറത്തുവിടാൻ പാടില്ലാത്തത്. 2021 സെപ്റ്റംബറിൽ മന്ത്രിസഭ അംഗീകാരം നൽകിയ നിയമങ്ങളാണ് ഇപ്പോൾ പ്രാബല്യത്തിൽ വരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.