സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; അതീവ ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; അതീവ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി. രണ്ടിടങ്ങളിലായാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. കോട്ടയം നിണ്ടൂരിലും കുട്ടനാട്ടിലും പക്ഷിപ്പനി സ്ഥിരീകരിച്ചതായി വനം മന്ത്രി കെ രാജു അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമായിരിക്കും തുടര്‍ നടപടി സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. രോഗവ്യാപനം തടയാന്‍ നടപടി സ്വീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.

താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ ലാബിലേക്ക് അയച്ചാണ് സാമ്പിളുകൾ പരിശോധിച്ചത്. വൈറസ് മനുഷ്യരിലേക്ക് ഇതുവരെ പടര്‍ന്നിട്ടില്ല. രോഗബാധ കണ്ടെത്തിയ പ്രദേശങ്ങള്‍ക്ക് ചുറ്റമുള്ള രണ്ട് കിലോമീറ്ററോളം ചുറ്റളവിലുള്ള എല്ലാ പക്ഷികളെയും കൊന്നൊടുക്കാനാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ജില്ലാ കളക്ടര്‍മാര്‍ അതീവ ജാഗ്രത നിര്‍ദ്ദേശം പ്രഖ്യാപിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.