ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചില്ല; കേരളത്തിലെ 2.40 ലക്ഷം കര്‍ഷകര്‍ക്ക് പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി അനുകൂല്യം നഷ്ടമായി

ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചില്ല; കേരളത്തിലെ 2.40 ലക്ഷം കര്‍ഷകര്‍ക്ക് പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി അനുകൂല്യം നഷ്ടമായി

കൊച്ചി: ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാത്തതിനെ തുടര്‍ന്ന് കേരളത്തിലെ 2.40 ലക്ഷം കര്‍ഷകര്‍ക്ക് പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി ആനുകൂല്യം ലഭിക്കില്ല.

രണ്ട് ഹെക്ടര്‍ വരെ കൃഷി ഭൂമിയുള്ള ചെറുകിട കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ മൂന്ന് തവണയായി 2000 രൂപ വീതം 6000 രൂപ അക്കൗണ്ടില്‍ ലഭിക്കുന്ന പദ്ധതിയാണിത്. സംസ്ഥാനത്ത് ആകെ 23.4 ലക്ഷം കര്‍ഷകരാണ് പദ്ധതിയിലുള്ളത്.

ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കു മാത്രമേ ഇനി ആനുകൂല്യം നല്‍കൂവെന്ന് രണ്ട് മാസം മുമ്പാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ആധാര്‍ സീഡിങ് നടത്തിയ കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് ഏപ്രില്‍, ജൂലൈ കാലയളവില്‍ 311 കോടി രൂപ കേന്ദ്രം നല്‍കിയിരുന്നു.

ആനുകൂല്യം മുടങ്ങിയവര്‍ ഏറ്റവും കൂടുതല്‍ ഉള്ളത് തൃശൂര്‍ ജില്ലയിലാണ് 34,689. ആലപ്പുഴയില്‍ 21,656 പേര്‍ക്കും തിരുവനന്തപുരത്ത് 20,846 പേര്‍ക്കും ആനുകൂല്യം ലഭിക്കുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.