അബുദാബി: കനത്ത വെയിലില്‍ ഉച്ചസമയത്ത് ജോലിയിൽ ഏർപ്പെടുരുതെന്ന യുഎഇ തൊഴില്‍ മന്ത്രാലയത്തിന്റെ നിർദേശം അവഗണിച്ച 96 കമ്പനികൾക്കെതിരെ നടപടി. ഈ സ്ഥാപനങ്ങള്‍ക്കേതിരേ നിയമ നടപടികള്‍ സ്വീകരിച്ചതായും യുഎഇ മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.
ഉച്ചവെയിലില്‍ പുറം ജീവനക്കാര്‍ ജോലി ചെയ്യുന്നതിനുള്ള നിരോധനം ഈ മാസം 15നാണ് അവസാനിച്ചത്. ജീവനക്കാരുടെ സംരക്ഷണം ഉറപ്പു വരുത്താന്‍ സഹകരിച്ച സ്വകാര്യ കമ്പനികള്‍ക്കും പൊതുജനങ്ങള്‍ക്കും മന്ത്രാലയം നന്ദി രേഖപ്പെടുത്തി. ഇത്തവണ 113000 ജോലി സ്ഥലങ്ങളില്‍ മാനവ വിഭവശേഷി മന്ത്രാലയ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെന്നും അധികൃതര്‍ വ്യക്തമാക്കി.
ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്ന് വരെയായിരുന്നു നിയന്ത്രണം. ഈ സമയത്ത് സൂര്യ പ്രകാശം നേരിട്ട് ശരീരത്തിലേല്‍ക്കുന്ന വിധം ജോലി ചെയ്യിപ്പിച്ചാല്‍ ഒരു തൊഴിലാളിക്ക് 5,000 ദിര്‍ഹം തോതിലാണ് തൊഴിലുടമയ്‌ക്കെതിരെ പിഴ ചുമത്തുന്നത്. കൂടുതല്‍ തൊഴിലാളികള്‍ നിയമ ലംഘനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പിഴ പരമാവധി 50,0000 ദിര്‍ഹമായിരിക്കും. നിയമ ലംഘനങ്ങളുടെ തോതനുസരിച്ച് കമ്പനിയുടെ നിലവാരം തരംതാഴ്ത്തുകയും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കുകയും ചെയ്യും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.