കേരളത്തില്‍ ഇന്നും മഴ ശക്തമാകും; ഉയര്‍ന്ന തിരമാലയ്ക്കും മലയോര മേഖലകളില്‍ ഉരുള്‍പെട്ടലിനും സാധ്യതയെന്ന് മുന്നറിയിപ്പ്

കേരളത്തില്‍ ഇന്നും മഴ ശക്തമാകും; ഉയര്‍ന്ന തിരമാലയ്ക്കും മലയോര മേഖലകളില്‍ ഉരുള്‍പെട്ടലിനും സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ചക്രവാത ചുഴിയും ന്യുനമര്‍ദ്ദവും നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളില്‍ ഉരുള്‍പെട്ടലിനും സാധ്യതയുണ്ട്.

ഇന്നലെ മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലുമായിരുന്നു ശക്തമായ മഴ മുന്നറിയിപ്പ്. എന്നാല്‍ ഇന്ന് വടക്കന്‍ ജില്ലകളിലാണ് മഴ സാധ്യത കൂടുതലെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.7 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

തെക്കന്‍ തമിഴ്‌നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.6 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

അതേസമയം കോട്ടയം ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ ഇന്നലെ തകര്‍ത്ത് പെയ്ത അതിതീവ്ര മഴയ്ക്ക് ശമനമായി. ഈരാട്ടുപേട്ട - വാഗമണ്‍ റോഡില്‍ ഗതാഗതം സാധാരണ നിലയിലായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.