ബംഗളൂരുവിനെ തകര്‍ത്ത് കേരള കൊമ്പന്‍മാര്‍ക്ക് വിജയതുടക്കം; ബ്ലാസ്റ്റേഴ്‌സ് ജയം 2-1ന്

ബംഗളൂരുവിനെ തകര്‍ത്ത് കേരള കൊമ്പന്‍മാര്‍ക്ക് വിജയതുടക്കം; ബ്ലാസ്റ്റേഴ്‌സ് ജയം 2-1ന്

കൊച്ചി: തിമിര്‍ത്തു പെയ്ത മഴ വകവയ്ക്കാതെ കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാണികളെ ആവേശത്തിലാഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സിന് 2023-24 ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഉദ്ഘാടന മല്‍സരത്തില്‍ തകര്‍പ്പന്‍ ജയം. 2-1നാണ് ബ്ലാസ്റ്റേഴ്‌സ് ജയിച്ചത്.

ഗോള്‍രഹിതമായിരുന്ന ആദ്യ പകുതിക്കു ശേഷം അമ്പത്തിരണ്ടാം മിനിട്ടില്‍ കെസിയ വിന്‍ഡോര്‍പിന്റെ സെല്‍ഫ് ഗോളിലൂടെ മുന്നിലെത്തിയ ബ്ലാസ്‌റ്റേഴ്‌സ് തുടര്‍ന്ന് ഉണര്‍ന്നു കളിച്ചതോടെ രണ്ടാം ഗോളും അധികം താമസമില്ലാതെ പിറന്നു. ബ്ലാസ്റ്റേഴ്‌സിനു വേണ്ടി 69ാം മിനിട്ടില്‍ നായകന്‍ അഡ്രിയന്‍ ലൂണയാണ് വിജയഗോള്‍ കുറിച്ചത്.

ബെംഗളൂരുവിനു വേണ്ടി അവസാന മിനിട്ടില്‍ കുര്‍ട്ടിസ് മെയ്ന്‍ ആശ്വാസ ഗോള്‍ നേടി. കളി തീരാന്‍ മിനിട്ടുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ കുര്‍ട്ടിസ് മെയ്‌ന്റെ മറ്റൊരു ഗോള്‍ ശ്രമം ഗോളി തട്ടിയകറ്റിയതോടെ ബ്ലാസ്‌റ്റേഴ്‌സ് വിജയം കൈവരിച്ചു.

ഇന്നു നടക്കേണ്ടിയിരുന്ന ഗോവ- ഹൈദ്രബാദ് മല്‍സരം മാറ്റി. വേദിയും തീയതിയും പിന്നീട് പ്രഖ്യാപിക്കും. ജംഷഡ്പൂരിനെതിരെ ഒക്ടോബര്‍ ഒന്നാം തീയതിയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മല്‍സരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.