ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള ഫോറം6, ഫോറം 6ബി എന്നിവയില്‍ മാറ്റം വരുത്തുമെന്നും കമ്മീഷന്‍ അറിയിച്ചു.
പുതിയ വോട്ടര്‍മാര്‍ക്കുള്ള ഫോറം 6, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നമ്പര്‍ നല്‍കാനുള്ള ഫോറം 6 ബി തുടങ്ങിയവ ചോദ്യം ചെയ്തുള്ള ഹര്‍ജികളിന്മേലാണ് കമ്മീഷന്‍ കോടതിയില്‍ നിലപാട് അറിയിച്ചത്.
അതേസമയം വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള 6, 6ബി ഫോമുകള്‍ പ്രകാരം നിലവില്‍ ആധാര്‍ നമ്പര്‍ വേണം. എന്നാല്‍ വോട്ടര്‍മാരുടെ രജിസ്ട്രേഷന്‍ സംബന്ധിച്ച ചട്ടത്തിലെ (2022) 26 ബി വകുപ്പു പ്രകാരം ആധാര്‍ നിര്‍ബന്ധമല്ലെന്ന് കമ്മിഷന്‍ കോടതിയെ അറിയിക്കുകയായിരുന്നു. ഇതിനകം 66 കോടിയില്‍പരം ആളുകളാണ് ആധാര്‍ നമ്പര്‍ അപ്ലോഡ് ചെയ്തത്. എന്നാല്‍ ഇതു നിര്‍ബന്ധമല്ല. ഇക്കാര്യത്തില്‍ വ്യക്തത നല്‍കിക്കൊണ്ടു മാറ്റം വരുത്തും എന്നും കമ്മിഷന്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.