ശരിയായ സമയത്ത് നല്ല ഭക്ഷണം ശരിയായ രീതിയില്‍ കഴിക്കുന്നത് നിങ്ങളെ ആരോഗ്യമുള്ള വ്യക്തിയാക്കി മാറ്റും. എന്നാല്‍ നമ്മള്‍ അറിവില്ലായ്മ മൂലം ചെയ്യുന്ന ചില തെറ്റുകള്‍ ശരീരത്തിന് ദോഷം ചെയ്യും. അതായത് എല്ലാ ഭക്ഷണം പരസ്പരം യോജിച്ച് പോകണമെന്നില്ല.
ആയുര്‍വേദം അനുസരിച്ച് ചില തെറ്റായ ഭക്ഷണ കോമ്പിനേഷനുകള്‍ നിങ്ങളുടെ ദഹനനാളത്തിന് പ്രശ്നമുണ്ടാക്കുകയും ക്ഷീണം, ഓക്കാനം, കുടല്‍ രോഗങ്ങള്‍ എന്നിവയിലേക്ക് നയിക്കുകയും ചെയ്‌തേക്കാം.
ആളുകള്‍ സാധരാണയായി കഴിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് മുട്ട, ഉയര്‍ന്ന പോഷകഗുണമുള്ള ഒന്നാണ് മുട്ട. പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പുഷ്ടമായ മുട്ട കാര്‍ബ് കുറഞ്ഞ ഭക്ഷണമായി അറിയപ്പെടുന്നു. മുട്ട ധാരാളം വിഭവങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. ചിലര്‍ മുട്ട മാത്രം കഴിക്കാന്‍ ഇഷ്ടപ്പെടുന്നു, മറ്റുള്ളവര്‍ മാംസം, പാല്‍ ഉല്‍പന്നങ്ങള്‍, കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ എന്നിവയ്ക്കൊപ്പം കഴിക്കുന്നു.
മുട്ടയുടെ കൂടെ കഴിക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഇതാ.
ഉപ്പിട്ടുണക്കിയ മാംസം:
പല സ്ഥലങ്ങളിലും മിക്ക ആളുകളും ആസ്വദിക്കുന്ന ഒരു കോമ്പിനേഷനാണ് മുട്ടയും ഉപ്പിട്ട് ഉണക്കിയ മാംസവും. എന്നാല്‍, പ്രോട്ടീനും കൊഴുപ്പും യഥാക്രമം ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഈ കോമ്പിനേഷന്‍ നിങ്ങളെ അലസതയില്‍ എത്തിക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.
പഞ്ചസാര:
നിങ്ങള്‍ പഞ്ചസാര ചേര്‍ത്ത് മുട്ട പാകം ചെയ്യുകയാണെങ്കില്‍, അവ രണ്ടില്‍ നിന്നും പുറത്തുവിടുന്ന അമിനോ ആസിഡ് മനുഷ്യ ശരീരത്തിന് വിഷമായി മാറുകയും നിങ്ങളുടെ രക്തത്തില്‍ കട്ടപിടിക്കുകയും ചെയ്യും.
സോയ പാല്‍:
സോയ പാലിനൊപ്പം മുട്ട കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ പ്രോട്ടീന്റെ ആഗിരണത്തെ തടസപ്പെടുത്തും.
ചായ:
മുട്ടയും ചായയും പലരുടെയും ഇഷ്ട കോമ്പോ ആണ്. ചിലര്‍ കഴിച്ച മുട്ട ദഹിക്കാന്‍ ചായ കുടിക്കും. മറ്റുചിലര്‍ മുട്ടയുടെ ദുര്‍ഗന്ധം നീക്കം ചെയ്യാന്‍ ചായ കുടിക്കും. വാസ്തവത്തില്‍ ഈ കോമ്പിനേഷന്‍ മലബന്ധത്തിന് കാരണമാകുകയും ശരീരത്തിന് ഗുരുതരമായ കേടുപാടുകള്‍ വരുത്തുകയും ചെയ്യുന്നു.
മുയല്‍ മാംസം:
ഒട്ടുമിക്ക ഇനം മാംസങ്ങള്‍ക്കൊപ്പവും മുട്ട കഴിക്കാറുണ്ടെങ്കിലും മുയലിന്റെ മാംസത്തോടൊപ്പം മുട്ട കഴിച്ചാല്‍ അത് വയറിളക്കത്തിന് കാരണമാകുമെന്ന് പറയപ്പെടുന്നു.
ഒഴിവാക്കേണ്ട മറ്റ് ചില ഭക്ഷണങ്ങള്‍ ഇവയാണ്
പഴങ്ങള്‍ (പ്രത്യേകിച്ച് തണ്ണിമത്തന്‍), ചീസ്, പാലും അതിന്റെ ഉല്‍പ്പന്നങ്ങളും ബീന്‍സ്. അപ്പോള്‍ മുട്ട കഴിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.