ചിക്കാഗോ തിരുഹ്യദയ ഫൊറോനാ ദൈവാലയ വികാരി ഫാദർ എബ്രഹാം മുത്തോലത്തിന് വികാരനിർഭരമായ യാത്രയയപ്പ്

ചിക്കാഗോ തിരുഹ്യദയ ഫൊറോനാ ദൈവാലയ വികാരി ഫാദർ എബ്രഹാം മുത്തോലത്തിന് വികാരനിർഭരമായ യാത്രയയപ്പ്

ചിക്കാഗോ: ചിക്കാഗോ തിരുഹ്യദയ ഫൊറോനാ ദൈവാലയത്തിലെ വികാരി ഫാദർ എബ്രഹാം മുത്തോലത്തിന് വികാരനിർഭരമായ യാത്രയയപ്പ് നൽകി. സെപ്റ്റംബർ 10 ഞായറാഴ്ച 9.45 നുള്ള വിശുദ്ധ കുർബാനയ്ക്കുശേഷമായിരുന്നു ഹൂസ്റ്റൺ സെന്റ് മേരീസ് ഫൊറോനാ ദൈവാലയത്തിലേക്ക് സ്ഥലം മാറി പോകുന്ന ഫാദർ എബ്രഹാമിന്റെ യാത്രായപ്പ് ചടങ്ങുകൾ നടത്തപ്പെട്ടത്.

പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ചിക്കാഗോ തിരുഹ്യദയ ഫൊറോനാ ദൈവാലയത്തിലെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോയിരുന്ന അച്ഛന്റെ യാത്രായാപ്പ് ഇടവകാം​ഗങ്ങൾക്കും വേദന നിറഞ്ഞതായിരുന്നു. ദൈവത്തെയും സഭയെയും ദൈവജനത്തെയും ശുശ്രൂഷിക്കുന്നതാണ് ഇടവക വൈദികരുടെ ദൗത്യം. അങ്ങനെ തൻറെ ശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ട ഇടവകയെ ഭൗതികമായും ആത്മീയമായും ഉയരങ്ങളിലെത്തിക്കാൻ മുത്തോലത്തച്ചൻ ഏറെ അധ്വാനിക്കുകയും സാമ്പത്തികാഭിവൃദ്ധിയിൽ എത്തിക്കുകയും ചെയ്തു.

യാത്രായപ്പ് യോ​ഗത്തിൽ ക്രിസ്റ്റീന മുത്തോലവും സാനിയ കോലടിയും ചേർന്ന് ഈശ്വര പ്രാർത്ഥന ആലപിച്ചു. ട്രസ്റ്റി സാബു മുത്തോലം സ്വാഗതം ആശംസിച്ചു. അനേകം പ്രതിസന്ധികളെയും പ്രതിബന്ധങ്ങങ്ങളെയും അതിജീവിച്ച് ചിക്കാഗോ തിരുഹ്യദയ ദൈവാലയവും മറ്റ് ദൈവാലയങ്ങളിലും അച്ഛൻ നടത്തിയ പ്രവർത്തനങ്ങളെ യാത്രായപ്പ് സമ്മേളനത്തിൽ സംസാരിച്ചവർ പ്രശംസിച്ചു.

ചിക്കാഗോ രൂപതയുടെ രൂപീകരണത്തിൽ പ്രധാന സ്ഥാനം വഹിച്ച നോർത്ത് അമേരിക്കയിലെ ക്നാനായതിന്റെ സർവാധിപനും, ക്നാനായ ചരിത്ര പണ്ഡിതനും, സെന്റ് വിൻസെന്റ് ഡീപോൾ സൊസൈറ്റിയുടെ ആത്മീയ ഗുരുവും, ക്നാനായോളജി രൂപീകരണത്തിലെ പ്രധാന വ്യക്തിയുമായ അച്ചൻറെ സേവനങ്ങൾ മറ്റുള്ളവർക്ക് എന്നും മാത്യുകയും പ്രചോദനവുമാണെന്നും യാത്രയയപ്പ് സംഗമത്തിൽ പങ്കെടുത്തു സംസാരിച്ചവർ അഭിപ്രായപ്പെട്ടു. പ്രവാസി ക്നാനായക്കാരുടെ ഈറ്റില്ലമായ ചിക്കാഗോയിൽ 17 വര്ഷം ഇടവക വികാരിയായി ഏറെ സുത്യർഹമായി സേവനം അനുഷ്‌ടിച്ച ഇടയന് ഏറെ ആദരവോടെയും അതിലേറെ സ്നേഹോഷ്മളമായാണ് ഇടവക സമൂഹം യാത്രയയപ്പ് നൽകിയത്.

ഫാമിലി മിനിസ്ട്രി കോർഡിനേറ്റർ ടോണി പുല്ലാപ്പള്ളി, ചെറുപുഷ്പ മിഷൻലീ​ഗ്ആ പ്രതിനിധി ആരോൺ ഓളിയിൽ, മുൻ ഡി. ആർ. ഇയും പാരിഷ് കൗൺസിൽ അംഗവുമായ ടീന നെടുവാമ്പുഴ, ഫാദർ ജോണ്സ് ചെറുനിലത്ത്, പി.ആർ.ഒയും സെന്റ് വിൻസെന്റ് ഡീപോൾ സൊസൈറ്റി പ്രസിഡന്റുമായ ബിനോയി കിഴക്കനടിയിൽ, വിമെൻസ് മിനിസ്ട്രി കോർഡിനേറ്റർ ഷീബ മുത്തോലം, മെൻസ് മിനിസ്ട്രിയെ പ്രതിനിധീകരിച്ച് ലിൻസ് താന്നിച്ചുവട്ടിൽ, സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ട്രസ്റ്റി കോർഡിനേറ്റർ സാബു കട്ടപ്പുറം, സീറോ മലങ്കര റീത്തിനെ പ്രതിനിധീകരിച്ച് മോളമ്മ തോട്ടിച്ചിറയിൽ, സൗണ്ട് എൻജിനീയറും പ്രയർ ഗ്രൂപ്പ് കോർഡിനേറ്ററുമായ സൂരജ് കോലടി, കൊയർ ഗ്രൂപ്പ് കോർഡിനേറ്റർ സജി മാലിത്തുരുത്തേൽ, ജോയി കുടശ്ശേരിൽ, രൂപത പാസ്റ്ററൽ കൗൺസിൽ മെമ്പർ ജെയ്‌മോൻ നന്ദിക്കാട്ട് എന്നിവർ അച്ഛൻ ചെയ്ത സേവനങ്ങൾക്ക് നന്ദി പറയുകയും, ഭാവിയിലെ പ്രവർത്തനങ്ങൾക്ക് എല്ലാ ആശംസകൾ അർപ്പിക്കുകയും ചെയ്തു.

റോയി കണ്ണോത്തറ എഴുതി ജോയി കുടശ്ശേരിൽ പരിഷ്കരിച്ച മുത്തോലച്ചനുവേണ്ടിയുള്ള ഗാനാലാപനം ഏറെ ഹ്യദ്യമായി. ഇടവകാംഗങ്ങൾ സ്വമനസ്സാലെ നൽകിയ സമ്മാനത്തുക കൈക്കാരന്മാരോടൊപ്പം ജേക്കബ് പുല്ലാപ്പള്ളിയിൽ, കുര്യൻ ചെറിയാൻ കളപ്പുരക്കൽ കരോട്ട് എന്നിവർ ചേർന്ന് മുത്തോലത്തച്ചന് സമ്മാനിച്ചു. തുടർന്ന് എക്സിക്യൂട്ടീവ് അംഗങ്ങളായ ജോർജ് ചക്കാലത്തൊട്ടിയിൽ, മാത്യു ഇടിയാലി, സണ്ണി മൂക്കേട്ട്, സാബു മുത്തോലം, ജിതിൻ ചെമ്മലക്കുഴി, സണ്ണി മുത്തോലം, ബിനോയി കിഴക്കനടിയിൽ, സുജ ഇത്തിത്തറ എന്നിവർ ചേർന്ന് ഫലകം കൊടുത്ത് ആദരിച്ചു.

ഈ യാത്രയയപ്പിൽ താൻ ഏറെ വിനയാന്വതനായെന്നും താൻ യേശുവിനെ ജറൂസലേം ദൈവാലയത്തിലേക്ക് വഹിച്ച കഴുതയെപ്പോലെയാണെന്നും ദൈവമഹത്വത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിൽ എന്നെ സഹായിച്ചപ്പോൾ നിങ്ങൾ എനിക്കല്ല മറിച്ച് ദൈവത്തിനുവേണ്ടിയാണ് ചെയ്തതെന്നും മറുപടി പ്രസം​ഗത്തിൽ ഫാദർ മുത്തേൽ പറഞ്ഞു. തന്നെ സഹായിച്ചിട്ടുള്ളവർക്കുവേണ്ടി മാത്രമല്ല ദോഹിച്ചവർക്കുവേണ്ടിയും താൻ പ്രാർത്ഥിക്കുന്നുണ്ടെന്നും എല്ലാവരും തന്നെ പ്രാർത്ഥനയിൽ ഓർക്കണമെന്നും അദേഹം കൂട്ടിച്ചേർത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.