കൊച്ചി: കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ യൂത്ത് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന നാഷണല്‍ യൂത്ത് കോണ്‍ഫറന്‍സ് NYC 2K23 അടുത്ത മാസം 14 ,15 തീയതികളില്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടത്തും.
സീറോ മലബാര്‍ സഭയിലെ കേരളത്തിനകത്തും പുറത്തും നിന്നുമുള്ള വിവിധ രൂപതകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട യൂത്ത് കൗണ്‍സില്‍ അംഗങ്ങള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.
സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, കാര്‍ഷിക, ഉദ്യോഗസ്ഥ, മാധ്യമ രംഗങ്ങളില്‍ കൂടുതല്‍ യുവ നേതൃത്വങ്ങളെ സൃഷ്ടിക്കുക എന്നതാണ് വിഷന്‍ 2030 ലക്ഷ്യം വയ്ക്കുന്നത്. അതിന്റെ തുടക്കമായാണ് NYC 2K23 സംഘടിപ്പിക്കുന്നത്.
സാമ്പത്തിക മാധ്യമ രാഷ്ട്രീയ സാമുദായിക മേഖലകളില്‍ ക്രിയാത്മകമായ ഇടപെലുകള്‍ നടത്തുവാന്‍ കഴിയുന്ന യുവജനങ്ങളെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രസ്തുത മേഖലകളില്‍ നിന്നും പ്രമുഖരായവര്‍ കോണ്‍ഫറന്‍സില്‍ സെമിനാറുകള്‍ നയിക്കും.
യൂത്ത് കൗണ്‍സില്‍ വിഭാവനം ചെയ്യുന്ന വിഷന്‍ 2030 കര്‍മ്മപദ്ധതി ഒരോ മേഖലകളിലും പ്രത്യേകമായി നേതൃരംഗത്ത് നില്‍ക്കുന്നവരെ ഉള്‍പ്പെടുത്തി പാനല്‍ ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും ഗ്രൂപ്പ് ചര്‍ച്ചകളിലൂടെയും നയരൂപീകരണം നടത്തുകയും ചെയ്യും.
നാഷണല്‍ യൂത്ത് കോണ്‍ഫറന്‍സിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കത്തോലിക്ക കോണ്‍ഗ്രസ് യൂത്ത് കൗണ്‍സില്‍ നേതൃസംഗമം മൗണ്ട് സെന്റ് തോമസില്‍ നടത്തപ്പെട്ടു. നേതൃസംഗമത്തില്‍ സീറോ മലബാര്‍ കൂരിയാ ബിഷപ്പ് മാര്‍. സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ NYC 2K23 യുടെ ലോഗോ പ്രകാശനം ചെയ്തു.
യൂത്ത് കൗണ്‍സില്‍ ഗ്ലോബല്‍ ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ സിജോ ഇലന്തൂര്‍, ഗ്ലോബല്‍ കോ- ഓര്‍ഡിനേറ്റര്‍മാരായ ജോയിസ് മേരി ആന്റണി, ഷിജോ ഇടയാടിയില്‍, അനൂപ് പുന്നപ്പുഴ, ജോമോന്‍ മതിലകത്ത്, ബിജു പടയാടന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26