അഭയാർത്ഥികളുടെ അനിയന്ത്രിതമായ കുത്തൊഴുക്ക്; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ടെക്സാസിലെ ചില ന​ഗരങ്ങൾ

അഭയാർത്ഥികളുടെ അനിയന്ത്രിതമായ കുത്തൊഴുക്ക്; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ടെക്സാസിലെ ചില ന​ഗരങ്ങൾ

ടെക്സസ്: ടെക്സസിലേക്കുള്ള കുടിയേറ്റക്കാരുടെ അനിയന്ത്രിതമായ ഒഴുക്കിനെ തടയിടാൻ ന​ഗരത്തിൽ അടിയന്തരവാസ്ഥ പ്രഖ്യാപിച്ചു. ബുധനാഴ്ച മാത്രം മെക്സിക്കോ അമേരിക്കൻ അതിർത്തി കടന്ന് ടെക്സസിലെ ഈഗിൾ പാസിലേക്ക് 4,000 കുടിയേറ്റക്കാരാണെത്തിയത്. ഏകദേശം രണ്ട് വർഷം മുമ്പ് ടെക്സസിലെ ഡെൽ റിയോയിലെ പാലത്തിനടിയിൽ 15,000 ഹെയ്തിയൻ കുടിയേറ്റക്കാർ ക്യാമ്പ് ചെയ്തതിന് ശേഷമുള്ള ഏറ്റവും വലിയകുടിയേറ്റക്കാരുടെ ഒഴുക്കാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

കുടിയേറ്റക്കാരിൽ ഭൂരിഭാ​ഗവും വെനസ്വേലയിൽ നിന്നുള്ളവരാണ്. അവിവാഹിതരായ പുരുഷന്മാരാണ് കൂടുതൽ. അവർ നിർദേശങ്ങൾ അനുസരിക്കാൻ തയാറാകുന്നില്ലെന്ന് മേയർ റൊളാൻഡോ സലീനാസ് പറഞ്ഞു. നഗരത്തിലെ ജനസംഖ്യയുടെ 50 ശതമാനത്തോളം കുടിയേറ്റക്കാരെകൊണ്ട് നിറഞ്ഞു. പോലീസിനും ഫയർ ഫോഴ്സിനും കടുത്ത പ്രതിസന്ധിയാണ് ഈ അനിയന്ത്രിത കുടിയേറ്റം സൃഷ്ടിക്കുന്നത്.

യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ പ്രോസസിംഗീല്‌ അഭയാർത്ഥികൾക്ക് താമസിക്കാൻ മിതമായ സൗകര്യമാണുള്ളത്. നിലവിൽ കസ്റ്റഡിയിലുള്ളവരിൽ പലരും നഗരത്തിലെ അന്താരാഷ്‌ട്ര പാലങ്ങളുടെ അടിയിലാണ് താമസിക്കുന്നത്. ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ പാലത്തിനടിയിലെ ആളുകളെ ഒഴിപ്പിക്കാൻ മേയർ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.

കുടിയേറ്റക്കാരുടെ നടപടികൾ പൂർത്തിയാക്കുന്നതിന് സാധാരണയായി കുറച്ച് ദിവസമെടുക്കും. പക്ഷേ കുടിയേറ്റക്കാരുടെ എണ്ണം അധികമായതിനാൽ കൂടുതൽ സമയമെടുക്കുമെന്ന് അതിർത്തി വൃത്തങ്ങൾ പറഞ്ഞു. നടപടികൾ വേ​ഗത്തിലാക്കുന്നതിനായി കൂടുതൽ ആളുകളെ ലാറെഡോയിലെയും എൽ പാസോയിലെയും അതിർത്തികളിലേക്ക് അയച്ചു.

വൻ‌ ക്രിമിനലുകളടക്കം കുടിയേറ്റക്കാരുടെ കൂട്ടത്തിൽ‌ ഉണ്ടെന്നത് ആശങ്ക സൃഷ്ടിക്കുന്ന കാര്യം. ഈഗിൾ പാസിൽ തടവിലാക്കപ്പെട്ടവരിൽ 64 കാരനായ പെറുവിയൻ കുടിയേറ്റക്കാരനായ റോബർട്ടോ എമിലിയോ വാസ്‌ക്വസ്-സാന്താമരിയയും ഉൾപ്പെടുന്നു. ഇയാൾ ടെക്‌സാസ് നഗരത്തിൽ ഒരാളെ കൊലപ്പെടുത്തിയ സംഭവത്തിൽ കൊലപാതകക്കുറ്റം ചുമത്തപ്പെട്ടയാളാണ്. മെയ് മാസത്തിൽ വാസ്‌ക്വസ്-സാന്താമരിയ നിയമവിരുദ്ധമായി ടെക്‌സാസിലേക്ക് കടന്നെങ്കിലും അതിർത്തി ഉദ്യോഗസ്ഥർ അദ്ദേഹത്തിനായുള്ള ക്രിമിനൽ റെക്കോർഡ് തിരിച്ചറിയാത്തതിനാൽ വിട്ടയക്കുകയായിരുന്നു.

അതേ മസയം ടക്‌സൺ, അരിസോണ, കാലിഫോർണിയയിലെ സാൻ ഡീഗോ എന്നിവിടങ്ങളിൽ കുടിയേറ്റക്കാരെ പാർപ്പിക്കാൻ രൂപകൽപ്പന ചെയ്ത കേന്ദ്രങ്ങളിൽ ആവശ്യത്തിന് സ്ഥലമില്ലാതിരുന്നതിനാൽ‌ ഉദ്യോ​ഗാർത്ഥികൾ അവരെ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നു. ​ഗവൺമെന്റിൽ നിന്ന് സഹായം ലഭിക്കുന്നതിനായുള്ള വഴി തുറക്കുന്നതിനുവേണ്ടിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞാൽ നിമപരമായി കൂടുതൽ സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാൻ സാധിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.