അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ആയുധങ്ങള്‍ തിരിച്ചു നല്‍കണം; നിര്‍ദേശവുമായി മണിപ്പൂര്‍ സര്‍ക്കാര്‍

 അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ആയുധങ്ങള്‍ തിരിച്ചു നല്‍കണം; നിര്‍ദേശവുമായി മണിപ്പൂര്‍ സര്‍ക്കാര്‍

ഇംഫാല്‍: അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ആയുധങ്ങള്‍ തിരികെ നല്‍കാന്‍ നിര്‍ദേശിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍. ആയുധങ്ങള്‍ 15 ദിവസത്തിനുള്ളില്‍ നല്‍കണമെന്നും അല്ലാത്തപക്ഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് അറിയിച്ചു.

സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്നടക്കം ആയുധങ്ങള്‍ അക്രമകാരികള്‍ തട്ടിയെടുത്തിരുന്നു. പതിനഞ്ച് ദിവസത്തെ കാലയാളവിന് ശേഷം കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും സുരക്ഷാ സേന സംസ്ഥാനത്തുടനീളം സമഗ്രമായ തിരച്ചില്‍ നടത്തും.

അനധികൃതമായി ആയുധങ്ങള്‍ കൈവശം വെച്ചിരിക്കുന്ന എല്ലാ വ്യക്തികള്‍ക്കുമെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. നിരവധി ആളുകള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ആയുധങ്ങള്‍ ഉപയോഗിച്ച് കൊള്ളയടിക്കല്‍, ഭീഷണിപ്പെടുത്തല്‍, തട്ടിക്കൊണ്ടുപോകല്‍ എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതായി റിപ്പോര്‍ട്ടുണ്ട്.

അതിനാല്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.