തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥിരം അഭിനേതാക്കളെ വെച്ചുള്ള നാടകമാണ് കെപിസിസി സംവിധാനം ചെയ്യുന്നതെങ്കില്‍ സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി യൂത്ത് കോണ്‍ഗ്രസ് പ്രമേയം.
കെപിസിസിക്ക് 20 ഇന നിര്‍ദേശങ്ങളുമായി തയ്യാറാക്കിയ പ്രമേയത്തില്‍ യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. ഇതനുസരിച്ചുള്ള തീരുമാനങ്ങള്‍ ഉണ്ടായില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് മല്‍സരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും യൂത്തന്‍മാര്‍ നല്‍കുന്നുണ്ട്.
നാലു തവണ തുടര്‍ച്ചയായി മല്‍സരിച്ചവരെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കരുത്. എല്ലാ ജില്ലയിലും പുതുമുഖങ്ങളായ യുവാക്കള്‍ക്ക് അവസരം നല്‍കണം. പതിവായി തോല്‍ക്കുന്നവരെ മാറ്റണം. ജനറല്‍ സീറ്റുകളിലും പട്ടിക ജാതിക്കാരെ മല്‍സരിപ്പിക്കണം. ബിജെപിയുടെ ഒ രാജഗോപാല്‍ കഴിഞ്ഞ തവണ വിജയിച്ച നേമം മണ്ഡലം പിടിച്ചെടുക്കാന്‍ പ്രത്യേക ശ്രദ്ധ വേണം.
അമ്പത് വയസില്‍ താഴെയുള്ളവരെ ബ്ലോക്ക് പ്രസിഡന്റുമാരാക്കണം. ജനപിന്തുണയുള്ള രണ്ട് ബ്ലോക്ക് പ്രസിഡന്റുമാരെയെങ്കിലും ജില്ലകളില്‍ സ്ഥാനാര്‍ത്ഥികളാക്കണം. സമുദായ നേതാക്കളുടെ ലിസ്റ്റ് അംഗീകരിക്കരുത്. 10 ശതമാനം മാത്രം മുതിര്‍ന്ന നേതാക്കള്‍ക്ക് നല്‍കിയാല്‍ മതിയെന്നും യൂത്ത് കോണ്‍ഗ്രസ് നിര്‍ദേശിക്കുന്നു. പാലക്കാട് മലമ്പുഴയില്‍ സമാപിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പിലാണ് പ്രമേയം പാസാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.