ദുബായ്: ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പസ്തലേറ്റിന്റെ ക്രിസ്തുമസ്സ്-പുതുവർഷാഘോഷം അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം ഉദ്‌ഘാടനം ചെയ്തു. ലോകത്തിന്റെ പ്രകാശമായ മിശിഹായോടൊപ്പം ചേർന്ന് കൊണ്ട് ലോകത്തെ പ്രകാശിപ്പിക്കുവാൻ തയ്യാറാകണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വിവിധ രാജ്യങ്ങളിൽ വസിക്കുന്നു എങ്കിലും ഈശോയിലുള്ളവിശ്വാസത്താൽ നാം ഒന്നായി തീർന്നുകൊണ്ട് നന്മയുടെ വ്യക്താക്കൾ ആകണം മാർ പെരുംതോട്ടം ഓർമിപ്പിച്ചു.
അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ, ബംഗ്ലാദേശിലെ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് മാർ ജോർജ് കോച്ചേരി എന്നിവർ ക്രിസ്തുമസ്സ് - നവവത്സര സന്ദേശങ്ങൾ നൽകി. ഓരോ രാജ്യങ്ങളുടെയും പ്രതിനിധികൾ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ശനിയാഴ്ച വൈകുന്നേരം നടന്ന ഓൺലൈൻ സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാ പരിപാടികൾ ഉണ്ടായിരുന്നു .
ക്രിസ്തുമസിനോട് അനുബന്ധിച്ച് നടത്തിയ ജിംഗിൾ ബെൽസ് 2020 മത്സരവിജയികളെ പ്രസ്തുത സമ്മേളനത്തിൽ വച്ച് പ്രഖ്യാപിച്ചു. നൊസ്റ്റാൾജിയ നോട്ട് മത്സരത്തിൽ ആഫ്രിക്കയിൽ നിന്നുള്ള സിസ്റ്റർ റോസ്മി ചക്കാംതറ ഒന്നാം സ്ഥാനം കരസ്ഥമാക്കി . സൗദിയിൽനിന്നുള്ള സജീവ് ആന്റണി രണ്ടാം സ്ഥാനം നേടിയപ്പോൾ ഇന്ത്യയിൽ നിന്നുള്ള സോഫിയ തോമസും ഇസ്രായേലിൽ നിന്നുള്ള ഷൈനി ബാബുവും മൂന്നാം സ്ഥാനം പങ്കിട്ടു . ഫോട്ടോഗ്രാഫി മത്സരത്തിൽ ജോജി വര്‍ഗീസ് ഒമാൻ , മോൻസി ജോസഫ് ഒമാൻ , മരീന ജോസഫ് കുവൈറ്റ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി . കരോൾ ഗാന മത്സരത്തിൽ ഒമാനിൽ നിന്നുള്ള ജെൻസി ജോബനും ടീമും ഒന്നാം സമ്മാനം നേടിയപ്പോൾ രണ്ടും മൂന്നും സമ്മാനങ്ങൾ , കുവൈറ്റിൽ നിന്നുള്ള ഏഞ്ചലാ ട്രീസ സിന്നിയും, യു എ ഇ യിൽ നിന്നുള്ള കെ ജെ ബേബിച്ചനും നേടി .
വിവിധ രാജ്യങ്ങളിലെ ചങ്ങനാശ്ശേരി അതിരൂപതക്കാർക്ക് ഒന്നിച്ചു കൂടുവാൻ ഒരു വേദിയായി തീർന്നു ജിംഗിൾ ബെൽസ് 2020. പ്രവാസി അപ്പോസ്തശ്രീ തങ്കച്ചൻ പൊന്മാങ്കൽ (ഇന്ത്യ), ജേക്കബ് ചാക്കോ (യു എ ഇ ), കാതറീൻ അന്ന മോൻസി (ബഹറിൻ), ജേക്കബ് കുഞ്ചെറിയ (ഖത്തർ) സുനിൽ പി ആന്റണി (കുവൈറ്റ്), ജോബൻ തോമസ് (ഒമാൻ), മോൻസി മാത്യു (ബഹറിൻ), സജീവ് ചക്കാലക്കൽ (സൗദി അറേബ്യ) ബെസ്സി പി വർഗീസ് (ഇസ്രായേൽ) എന്നിവർ ആശംസകാൾ നേർന്ന് സംസാരിച്ചു. ഡയറക്ടർ ഫാ റ്റെജി പുതുവീട്ടിൽക്കളം അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഷെവ സിബി വാണിയപ്പുരക്കൽ സ്വാഗത വും ജോ കാവാലം കൃതജ്ഞതയും പറഞ്ഞു. മാർട്ടിൻ മുരിങ്ങവന (ഒമാൻ), രാജേഷ് കൂത്രപ്പള്ളി (കുവൈറ്റ്) സോളിമ്മ തോമസ് (ഇസ്രായേൽ) തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.