കാവേരി വെള്ളം തമിഴ്‌നാടിന്: പ്രതിഷേധം ശക്തമാക്കി കന്നഡ സംഘടനകള്‍; ബംഗളൂരുവില്‍ 26 ന് ബന്ദ്

കാവേരി വെള്ളം തമിഴ്‌നാടിന്: പ്രതിഷേധം ശക്തമാക്കി  കന്നഡ സംഘടനകള്‍;  ബംഗളൂരുവില്‍ 26 ന് ബന്ദ്

ബംഗളൂരു: കാവേരി നദിയില്‍ നിന്ന് തമിഴ്നാടിന് ജലം കൊടുക്കണമെന്ന കാവേരി വാട്ടര്‍ മാനേജ്‌മെന്റ് അതോറിറ്റി ഉത്തരവിനെതിരെ കര്‍ണടകയില്‍ പ്രതിഷേധം ശക്തമാകുന്നു. ബംഗളൂരുവില്‍ 26 ന് കര്‍ഷക, കന്നഡ അനുകൂല സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തു.

പതിനഞ്ചോളം സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ള ബന്ദിനോടനുബന്ധിച്ച് വന്‍ പ്രതിഷേധ റാലി നടത്താനും തീരുമാനിച്ചു. സ്‌കൂളുകളും കോളജുകളും ഐ.ടി കമ്പനികളും അവധി പ്രഖ്യാപിച്ച് സഹകരിക്കണമെന്ന് കര്‍ഷക സംഘടനാ നേതാവ് കുറുബുറു ശാന്തകുമാര്‍ ആവശ്യപ്പെട്ടു.

തമിഴ് സിനിമകളുടെ പ്രദര്‍ശനത്തിന് കര്‍ണാടകയില്‍ വിലക്കേര്‍പ്പെടുത്തണമെന്ന് കന്നഡ അനുകൂല സംഘടനയായ കന്നഡ ചലാവലി വാട്ടാല്‍ പക്ഷ നേതാവും മുന്‍ എംഎല്‍എയുമായ നാഗരാജ് ആവശ്യപ്പെട്ടു. മുന്‍കരുതല്‍ നടപടിയായി ബംഗളൂരുവിലെ തമിഴ് ഭൂരിപക്ഷ മേഖലകളില്‍ പൊലീസ് സുരക്ഷാ സന്നാഹം ശക്തമാക്കിയിട്ടുണ്ട്.

തമിഴ്‌നാടിന് 15 ദിവസത്തേയ്ക്ക് 5000 ക്യുസെസ് വീതം അധിക ജലം വിട്ടു നല്‍കണമെന്ന് കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയുടെ ഉത്തരവ് ഉണ്ടായിരുന്നു. ഇതില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെയാണ് അധികജലം തമിഴ്‌നാടിന് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.

തുടര്‍ നടപടികള്‍ 26ന് ശേഷം തീരുമാനിക്കുമെന്നും പ്രശ്‌ന പരിഹാര ചര്‍ച്ചകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാകണമെന്നും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ ആവശ്യപ്പെട്ടു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.