അനധിക‍ൃത കുടിയേറ്റക്കാരെ നാടുകടത്തും; അമേരിക്കയും മെക്സിക്കോയും തമ്മിൽ ധാരണയായി

അനധിക‍ൃത കുടിയേറ്റക്കാരെ നാടുകടത്തും; അമേരിക്കയും മെക്സിക്കോയും തമ്മിൽ ധാരണയായി

ടെക്സസ്: അനധികൃത കുടിയേറ്റം വർധിച്ചുകൊണ്ടിരിക്കെ അതിർത്തി നഗരങ്ങളിൽ നിന്ന് കുടിയേറ്റക്കാരെ നാടുകടത്താൻ മെക്‌സിക്കോ അമേരിക്കയുമായി ധാരണയിലെത്തി. യുഎസിലേക്കുള്ള അനധികൃത കടന്നുകയറ്റം അടുത്തിടെ വർധിച്ചതിനെ തുടർന്ന് മെക്സിക്കോയിലെ എൽ പാസോ അതിർത്തിക്കപ്പുറത്തുള്ള സിയുഡാഡ് ജുവാരസിൽ വെള്ളിയാഴ്ച യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥരുമായി അധികൃതർ കൂടിക്കാഴ്ച നടത്തി.

കരാറിന്റെ ഭാഗമായി മെക്സിക്കോ അതിന്റെ വടക്കൻ നഗരങ്ങളായ എൽ പാസോ, സാൻ ഡിയാഗോ, ഈഗിൾ പാസ് എന്നിവയുടെ അതിർത്തിയോട് ചേർന്നുള്ള ഭാ​ഗങ്ങൾ സുരക്ഷിതമാക്കാൻ ശ്രമം നടത്തി. തുടർന്ന് അവിടെ മേയർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. യുഎസ്-മെക്സിക്കോ അതിർത്തിയിലെത്താൻ അപകടകരമാവിധം ട്രെയിൻ യാത്ര നടത്തുന്നത് നിർ‌ത്തലാക്കാൻ വിവിധ പദ്ധതികൾ നടപ്പിലാക്കുമെന്ന് മെക്സിക്കോയുടെ നാഷണൽ മൈഗ്രേഷൻ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.

2,500 നാഷണൽ ഗാർഡ് അംഗങ്ങൾ ഇതിനകം സേവനമനുഷ്ഠിക്കുന്ന അതിർത്തിയിലേക്ക് 800 പുതിയ ഉദ്യോഗസ്ഥരെക്കൂടി നിയമിക്കും. തെക്കൻ യുഎസ് അതിർത്തി കടക്കുന്ന കുടിയേറ്റക്കാരുടെ അനിയന്ത്രിതമായ കുതിപ്പിനെ ന​ഗരം അഭിമുഖീകരിക്കുകയാണെന്ന് ഡെപ്യൂട്ടി സിറ്റി മാനേജർ മരിയോ ഡി അഗോസ്റ്റിനോ പറഞ്ഞു. ഡെൽ റിയോ, എൽ പാസോ, ലോവർ റിയോ ഗ്രാൻഡെ വാലി, ടക്സൺ എന്നിവിടങ്ങളിലാണ് ഏറ്റവും അധികം കുടിയേറ്റക്കാരുടെ തിരക്ക് അനുഭവപ്പെടുന്നത്. 1000ത്തിലധം ആളുകളാണ് ഓരോ കേന്ദ്രത്തിലും കഴിഞ്ഞ ദിവസങ്ങളിൽ എത്തിയതെന്ന് അധകൃതർ പറഞ്ഞു.

വെള്ളിയാഴ്ച നടന്ന യോഗത്തിൽ കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ആക്ടിംഗ് കമ്മീഷണർ ട്രോയ് മില്ലർ, മെക്സിക്കോ നാഷണൽ മൈഗ്രേഷൻ ഇൻസ്റ്റിറ്റ്യൂട്ട് കമ്മീഷണർ, മെക്സിക്കൻ സംസ്ഥാനമായ ചിഹുവാഹുവ ഗവർണർ, മെക്സിക്കോയുടെ നാഷണൽ ഡിഫൻസ്, നാഷണൽ ഗാർഡ് അംഗങ്ങൾ, മെക്സിക്കൻ റെയിൽറോഡ് ഓപ്പറേറ്ററായ ഫെറോമെക്സിൻറെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

കരാറിന്റെ ഭാഗമായി 15 പദ്ധതികൾ ഉടൻ നടപ്പിലാക്കുമെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു. കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ, ഫെറോമെക്സ് എന്നിവരുമായി ചർച്ച ചെയ്ത് കുടിയേറ്റക്കാരെ കര മാർ​ഗവും വിമാനത്തിലുമായി അവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്താനുള്ള ശ്രമങ്ങൾ ആരംഭിക്കും.

യുഎസ്-മെക്സിക്കോ അതിർത്തിയിൽ നിന്ന് നാടുകടത്തപ്പെട്ട പൗരന്മാരുടെ രസീത് സ്ഥിരീകരിക്കാൻ വെനസ്വേല, ബ്രസീൽ, നിക്കരാഗ്വ, കൊളംബിയ, ക്യൂബ എന്നീ ഗവൺമെന്റുകളുമായി ചർച്ചകൾ നടത്തുമെന്ന് രാജ്യം അറിയിച്ചു. എൽ പാസോയുമായി ബന്ധിപ്പിക്കുന്ന സിയുഡാഡ് ജുവാരസ് അന്താരാഷ്ട്ര പാലത്തിനടിയിൽ താമസിക്കുന്ന കുടിയേറ്റക്കാരെ പുറത്താക്കാൻ യുഎസ് അതിർത്തി പട്രോളിംഗ് ഏജന്റുമാരെ ചുമതലപ്പെടുത്തും.

മെച്ചപ്പെട്ടതും സുരക്ഷിതവുമായ ജീവിതം കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് പലരും കഷ്ടപ്പാടുകളെ അതിജീവിച്ച് അമേരിക്കയിലേക്ക് കുടയേറുന്നതെന്ന് അധികൃതർ പറഞ്ഞു. കൊറോണ വൈറസ് പാൻഡെമിക് മൂലം ലാറ്റിനമേരിക്കയിലെ മോശമായ അവസ്ഥയും യുഎസിലേക്കുള്ള കുടിയേറ്റക്കാരുടെ ഒഴുക്കിന് കാരണമായി.കൂടുതൽ മെക്‌സിക്കൻ പൗരന്മാർ യുഎസിലേക്ക് വരാൻ പദ്ധതിയിടുന്നതിനാൽ അതിർത്തി കടക്കുന്നവരുടെ എണ്ണം ഇനിയും വർധിക്കാനാണ് സാധ്യതയെന്ന് വാഷിംഗ്ടണിലെ നോൺപാർട്ടിസൻ മൈഗ്രേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ പോളിസി അനലിസ്റ്റ് ഏരിയൽ റൂയിസ് സോട്ടോ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.