യു.എ.ഇയില്‍ യുവജന മന്ത്രിയാകാന്‍ യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് ഷെയ്ഖ് മുഹമ്മദ്

യു.എ.ഇയില്‍ യുവജന മന്ത്രിയാകാന്‍ യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് ഷെയ്ഖ് മുഹമ്മദ്

ദുബായ്: യുഎഇ മന്ത്രിസഭയില്‍ യുവജനക്ഷേമ മന്ത്രിയാവാന്‍ രാജ്യത്തെ യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും. യുഎഇയെ കുറിച്ച് വേണ്ടത്ര അറിവുള്ളവരാവണം, രാജ്യത്തെ യുവത്വത്തെ പ്രതിനിധീകരിക്കാന്‍ പാകത്തില്‍ കരുത്തുള്ളവരുമായിരിക്കണം എന്നതാണ് മാനദണ്ഡങ്ങള്‍. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.

അടുത്ത തലമുറ നേതാക്കളെ വളര്‍ത്തിയെടുക്കുക എന്ന യുഎഇ സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് യുവാക്കളില്‍ നിന്ന് തന്നെ ആളെ തിരഞ്ഞെടുത്ത് മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നത്. 2016ല്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയെന്ന റെക്കോര്‍ഡിലേക്കും യുഎഇ എത്തിയിരുന്നു. 22കാരനായ ഷമ്മ ബിന്‍ സൊഹെയ്ല്‍ ഫാരിസ് അല്‍ മസ്രു ആണ് യുവജനകാര്യ ക്ഷേമ മന്ത്രിയായത്.

യുവജനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് യുഎഇയുടെ പ്രയാണം. അത്യാധുനിക സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതതകളും യുഎഇ ഉപയോഗപ്പെടുത്തുന്നുണ്ട്. യുവജനങ്ങള്‍ക്ക് കൂടുതല്‍ അവരസങ്ങളും യുഎഇ ഒരുക്കുന്നു. അപേക്ഷകള്‍ കാബിനറ്റ് കാര്യ മന്ത്രാലയത്തിലേക്ക് ഇ-മെയില്‍ അയക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.