സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇ.ഡി റെയ്ഡ്

സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇ.ഡി റെയ്ഡ്

തൃശൂര്‍: സംസ്ഥാനത്തെ 12ഓളം പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇ.ഡി റെയ്ഡ്. പിഎഫ്ഐ മുന്‍ സംസ്ഥാന നേതാവ് ലത്തീഫ് പോക്കാക്കില്ലത്തിന്റെ ചാവക്കാട് മുനയ്ക്കകടവിലുള്ള വീട്ടില്‍ അടക്കം റെയ്ഡ് നടക്കുന്നുണ്ട്. ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ് പുരോഗമിക്കുന്നത്.

ഡല്‍ഹിയിലെയും കൊച്ചിയിലെയും ഇ.ഡി യൂണിറ്റുകളാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലെ വിവിധ ഇടങ്ങളില്‍ പരിശോധന തുടരുകയാണ്. കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.

ചിലയിടങ്ങളില്‍ ട്രസ്റ്റിന്റെ പേരില്‍ എത്തുന്ന പണമുപയോഗിച്ച് ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നെന്നും ഇതിനോടകം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പി.എഫ്.ഐ.യുമായി ബന്ധപ്പെട്ട 33 അക്കൗണ്ടുകള്‍ നേരത്തേ മരവിപ്പിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.