കൊച്ചി: രണ്ടായിരം രൂപ നോട്ടുകള്‍ നിക്ഷേപിക്കാനോ മാറാനോ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അനുവദിച്ച സമയം ഈ മാസം 30 ന് അവസാനിക്കും. 2000 രൂപ നോട്ടുകള്‍ മാറ്റുന്നതിനോ നിക്ഷേപിക്കുന്നതിനോ ഉള്ള പ്രക്രിയ ഈ വര്‍ഷം ആദ്യം മെയ് 23 ന് ആരംഭിച്ചിരുന്നു. പ്രത്യേക പരിധിയില്ലാതെ വ്യക്തികള്‍ക്ക് 2000 രൂപ നോട്ടുകള്‍ അതത് ബാങ്കുകളില്‍ നിക്ഷേപിക്കാമെന്നാണ് ആര്‍ബിഐ അറിയിച്ചത്.
കറന്‍സി വിനിമയത്തില്‍ നിന്ന് പിന്‍വലിച്ച 2000 രൂപ നോട്ടുകളില്‍ 93 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് അറിയിച്ചു. ബാങ്കുകളില്‍ നിന്ന് ലഭിച്ച കണക്കുകള്‍ പ്രകാരം, 2023 ഓഗസ്റ്റ് 31 വരെ പ്രചാരത്തില്‍ നിന്ന് തിരികെ ലഭിച്ച 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.32 ലക്ഷം കോടി രൂപയാണെന്ന് ഈ മാസമാദ്യം പുറത്തിറക്കിയ കണക്കില്‍ സൂചിപ്പിക്കുന്നു.
500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം 2016 ല്‍ ബി.ജെ.പി സര്‍ക്കാരാണ് 2000 രൂപ നോട്ടുകള്‍ അവതരിപ്പിച്ചത്. 2000 രൂപ നോട്ട് അവതരിപ്പിക്കുന്നതിന്റെ പ്രധാന ലക്ഷ്യം നോട്ട് നിരോധനത്തിന്റെ ഫലമായി വിനിമയത്തില്‍ നിന്ന് നീക്കം ചെയ്ത കറന്‍സിയുടെ മൂല്യം ഉടനടി മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണെന്നാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് പ്രതികരിച്ചത്.
സെപ്തംബര്‍ 30 വരെ ആര്‍ബിഐയുടെ 19 റീജിയണല്‍ ഓഫീസുകളില്‍ (ആര്‍.ഒ) 2000 രൂപയുടെ നോട്ടുകള്‍ മാറ്റാനുള്ള സൗകര്യം ഉണ്ട്. കൂടാതെ സമീപത്തുള്ള ഏതെങ്കിലും ബാങ്ക് ശാഖയില്‍ നിന്ന് 2000 രൂപയുടെ നോട്ടുകള്‍ മാറ്റി വാങ്ങാനും കഴിയും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.