ദുബായ് സീറോ മലബാർ കമ്മ്യൂണിറ്റി പ്രവർത്തകനും  ജീസസ് യൂത്ത് സജീവാംഗവുമായിരുന്ന  ഷാജി ചാക്കോ അന്തരിച്ചു

ദുബായ് സീറോ മലബാർ കമ്മ്യൂണിറ്റി പ്രവർത്തകനും  ജീസസ് യൂത്ത് സജീവാംഗവുമായിരുന്ന  ഷാജി ചാക്കോ അന്തരിച്ചു

ദുബായ് :  ജബലാലി ദേവാലയത്തിലെ മതാദ്ധ്യാപകനും,  ജീസസ് യൂത്ത് സജീവാംഗവുമായിരുന്ന ഷാജി ചാക്കോ കാട്ടാംപള്ളിൽ(54) അന്തരിച്ചു.  ഹൃദയാഘാതത്തെ തുടർന്ന്  സ്വദേശമായ കാഞ്ഞിരപ്പള്ളിയിൽ വച്ചായിരുന്നു അന്ത്യം.  കഴിഞ്ഞ ഏതാനും മാസങ്ങളായി ഹൃദ്രോഗ ബാധിതനായി ചികിത്സയിലായിരുന്നു.

1985 ൽ ജീസസ് യൂത്ത് സംഘടന ആരംഭിച്ച സമയം മുതൽ ഷാജി ചാക്കോ മുൻനിരയിൽ പ്രവർത്തിച്ചിരുന്നു. ആ കാലഘട്ടത്തിൽ ജീസസ് യൂത്ത് കോളേജ് ടീമിന്റെ ഭാഗമായാണ് പ്രവർത്തനം ആരംഭിച്ചത്. പിന്നീട് യുഎഇയിൽ എത്തിയതിനു ശേഷം ദുബായ് ജീസസ് യൂത്തിന്റെ ഭാഗമായും പ്രവർത്തിച്ചിരുന്നു. ദുബായിൽ സീറോ മലബാർ കമ്യൂണിറ്റിയുടെ എക്സിക്യൂട്ടിവ് അംഗമായി 2011-13, കാലഘട്ടത്തിലും  2017 വരെ ജനറൽ ബോഡി അംഗമായും പ്രവർത്തിച്ചിരുന്നു.  2018 ൽ റാസ് അൽ ഖൈമ സെ ആന്റണിസ് ദേവാലയത്തിൽ നടത്തപ്പെട്ട അന്തർദേശീയ കരിസ്മാറ്റിക്ക് കോൺഫെറെൻസിന്റെ സംഘാടക സമിതി അംഗമായും  പ്രവർത്തിച്ചിരുന്നു.

അവസാന കാലങ്ങളിൽ ജബലാലി ഇടവകയിലെ മതാധ്യാപകനായും  യൂക്കരിസ്റ്റിക്ക് മിനിസ്‌റ്റർ ആയും ജീസസ് യൂത്തിന്റെയും , കരിസ്മാറ്റിക്ക് കൂട്ടായ്മകളുടെയും ഭാഗമായും നിരവധി പ്രവർത്തനങ്ങൾ കാഴ്ചവച്ചു. നല്ലൊരു സുവിശേഷ പ്രഘോഷകനായിരുന്ന അദ്ദേഹം മാതൃകാപരമായ ജീവിതമാണ് നയിച്ചിരുന്നത്. അദ്ദേഹവും കുടുംബം മുഴുവൻ തന്നെയും ഇടവകയിലെ എല്ലാ പ്രവർത്തനങ്ങൾക്കും മുൻപിൽ ഉണ്ടായിരുന്നു. ഭാര്യ ജാക്വിലിൻ മതബോധന അധ്യാപികയും, മക്കൾ മക്കൾ ആഞ്‌ജലീന, ആഷ്‌ലിൻ, അന്റോണിയോ അൾത്താര ശുശ്രൂഷകരുമാണ്.

ശവസംസ്‌കാരം ബുധനാഴ്ച രാവിലെ 10.30ന്  ചിറക്കടവ് താമരക്കുന്ന്  സെന്റ് അപ്രേം ദേവാലയത്തിൽ നടത്തപ്പെടും.  ഷാജിയുടെ പെട്ടന്നുള്ള വിയോഗത്തിൽ ദുബായ് സീറോ മലബാർ കമ്മ്യൂണിറ്റി, കത്തോലിക്കാ കോൺഗ്രസ് (യു.എ .ഇ ), ദുബായ്  ജീസസ് യൂത്ത്, ജബൽ അലി കരിസ്മാറ്റിക്ക് കൂട്ടായ്മ, ജീസസ് യൂത്ത്  അംഗങ്ങൾ എന്നിവർ അനുശോചനം അറിയിച്ചു.  



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.