കുവൈത്ത് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികളുടെ ശ്രദ്ധയ്ക്കായി ഇന്ത്യന്‍ എംബസി പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി രംഗത്തെത്തിയിരിക്കുന്നത്. തൊഴില്‍ നിയമങ്ങള്‍ വ്യക്തമാക്കിയാണ് എംബസി പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. തൊഴിലാളികള്‍ക്ക് മാന്യമായ ജോലി നല്‍കണമെന്നും അപകടകരമായ ജോലികള്‍ ചെയ്യാന്‍ തൊഴിലാളിയെ നിര്‍ബന്ധിക്കരുതെന്നും എംബസി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
അറബിയിലും ഇംഗ്ലീഷിലും തയ്യാറാക്കിയ രേഖാമൂലമുള്ള തൊഴില്‍ കരാര്‍ നിര്‍ബന്ധമാണ്. പ്രതിമാസ വേതനം കുവൈറ്റ് അധികൃതര്‍ നിശ്ചയിച്ച ശമ്പളത്തില്‍ കുറയാന്‍ പാടില്ല. ഇപ്പോള്‍ 120 കുവൈറ്റ് ദിനാര്‍ ആണ് കുറഞ്ഞ പ്രതിമാസ വേതനം. കൂടാതെ തൊഴില്‍ ഉടമ ജോലി ചെയ്യാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണം. ആവശ്യമായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവ നല്‍കണം. ആഴ്ചയില്‍ ഒരു ദിവസം വിശ്രമവും വര്‍ഷത്തില്‍ ശമ്പളത്തോടുകൂടിയ വാര്‍ഷിക അവധിയും നല്‍കണം.
പരമാവധി ജോലി സമയം 12 മണിക്കൂറില്‍ കൂടരുത്. തൊഴിലാളിയുടെ സമ്മതം കൂടാതെ പാസ്പോര്‍ട്ട്/സിവില്‍ ഐഡി എന്നിവ തൊഴിലുടമ കൈവശം വെക്കരുത്. ജോലിയില്‍ കയറിയ അന്ന് മുതലുള്ള തീയതി മുതല്‍ ഓരോ മാസാവസാനവും കൃത്യമായി ശമ്പളം നല്‍കണം. ശമ്പളം വൈകുന്ന സമയം ഉണ്ടായാല്‍ ഓരോ മാസത്തിനും 10 ദിനാര്‍ വീതം തൊഴില്‍ ഉടമ അധികം നല്‍കണമെന്നും എംബസി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.