സൗദി വിദേശകാര്യ മന്ത്രിക്ക് ഖത്തറില്‍ സ്വീകരണം

 സൗദി വിദേശകാര്യ മന്ത്രിക്ക് ഖത്തറില്‍ സ്വീകരണം

ഖത്തര്‍: ഖത്തറില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് രാജകുമാരനെയും അദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘത്തെയും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി സ്വീകരിച്ചു.

പ്രാദേശികവും അന്തര്‍ദേശീയവുമായ പൊതുവായ പ്രശ്നങ്ങള്‍ക്ക് പുറമെ ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധങ്ങളും അവ പ്രോത്സാഹിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഉള്‍പ്പെടെയുള്ള വിവിധ താല്‍പ്പര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു ചൊവ്വാഴ്ചത്തെ സന്ദര്‍ശനമെന്ന് ഖത്തര്‍ അമീരി ദിവാന്റെ പ്രസ്താവനയില്‍ പറഞ്ഞു.

ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയും യോഗത്തില്‍ പങ്കെടുത്തു.

2017 ല്‍ ആരംഭിച്ച് 2021 ല്‍ അവസാനിച്ച നീണ്ട ഉപരോധത്തിന് ശേഷം ഇരുരാജ്യങ്ങളും സൗഹൃദ നയതന്ത്ര ബന്ധം പുനസ്ഥാപിച്ചു. ഖത്തറിന്റെ അമീര്‍ കഴിഞ്ഞ നവംബറില്‍ സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു.

ഖത്തറില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ നിരവധി സൗദി നയതന്ത്രജ്ഞരെയും ഇതിനോടകം ഖത്തര്‍ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്. സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും 2021 ഡിസംബറില്‍ ദോഹയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.