കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: അരവിന്ദാക്ഷനെയും ജില്‍സിനെയും കോടതി ഇ.ഡി കസ്റ്റഡിയില്‍ വിട്ടു

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: അരവിന്ദാക്ഷനെയും ജില്‍സിനെയും കോടതി  ഇ.ഡി കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളായ സിപിഎം പ്രാദേശിക നേതാവ് പി.ആര്‍ അരവിന്ദാക്ഷനെയും ബാങ്കിലെ സീനിയര്‍ അക്കൗണ്ടന്റായിരുന്ന സി.കെ ജില്‍സിനെയും കോടതി ഇ.ഡി കസ്റ്റഡിയില്‍ വിട്ടു. കസ്റ്റഡി സമയം നാളെ വൈകുന്നേരം നാലിന് അവസാനിക്കും.

ഇരുവരെയും മൂന്നു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇ.ഡി കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇ.ഡി ആവശ്യപ്പെട്ട രേഖകളെല്ലാം ഹാജരാക്കുന്നുണ്ടെന്നും കസ്റ്റഡി അനാവശ്യമാണെന്നും പ്രതിഭാഗം വാദിച്ചു.

എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്ന് അരവിന്ദാക്ഷന്‍ നേരത്തേ പോലീസില്‍ നല്‍കിയിരുന്ന പരാതിയും പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ ഉന്നയിച്ചു. ഇതേത്തുടര്‍ന്ന് ഇ.ഡിക്ക് പ്രത്യേക നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.

മൂന്ന് മണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്താല്‍ ഒരു മണിക്കൂര്‍ വിശ്രമം അനുവദിക്കണം. ബന്ധുക്കളെയും അഭിഭാഷകരെയും കാണാനുള്ള അവസരം നല്‍കണം തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.