ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ അഡ്വാന്‍സ്ഡ് (ജെഇഇ-2021) പരീക്ഷാ തിയതിയും ഐഐടി പ്രവേശനത്തിനുള്ള യോഗ്യതാ മാനദണ്ഡവും ജനുവരി ഏഴിന് പ്രഖ്യാപിക്കും.
''പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളേ, ഐഐടി പ്രവേശനത്തിനുള്ള യോഗ്യതാ മാനദണ്ഡവും അടുത്ത ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷാ തിയതിയും അടുത്ത ഏഴാം തിയതി ആറ് മണിക്ക് പ്രഖ്യാപിക്കും''- ഇതായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊക്രിയാലിന്റെ ട്വീറ്റ്.
ജെഇഇ മെയിന്‍ പരീക്ഷ നാല് സെഷനുകളായി ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്തും. ആദ്യ പരീക്ഷ ഫെബ്രുവരി 23-26 തിയതികളില്‍ നടക്കും. അടുത്ത സെഷന്‍ മാര്‍ച്ച് 15-18, ഏപ്രില്‍ 27-30, മെയ് 24-30 തിയതികളിലും നടക്കും.
സിബിഎസ്ഇ ക്ലാസ് 10, 12 ബോര്‍ഡ് പരീക്ഷകള്‍ മെയ് നാല് മുതല്‍ ജൂണ്‍ പത്ത് വരെയാണ് നടക്കുകയെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. ജൂലൈ 15നാണ് ഫലം പുറത്തുവരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.