'കോടതിയില്‍ പോകുമ്പോള്‍ സര്‍ക്കാരിന്റെ ആശയ കുഴപ്പം മാറും': മുഖ്യമന്ത്രിക്ക് മറുപടിയുമായി ഗവര്‍ണര്‍

'കോടതിയില്‍ പോകുമ്പോള്‍ സര്‍ക്കാരിന്റെ ആശയ കുഴപ്പം മാറും': മുഖ്യമന്ത്രിക്ക് മറുപടിയുമായി ഗവര്‍ണര്‍

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞു വെച്ച നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കോടതിയില്‍ പോകുമ്പോള്‍ സര്‍ക്കാരിന്റെ ആശയകുഴപ്പം മാറും.

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കെ നിയമോപദേശത്തിന് മാത്രമായി സര്‍ക്കാര്‍ 40 ലക്ഷം രൂപ ചെലവഴിച്ചു. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും പണം ഇല്ലാത്തപ്പോള്‍ ആണ് ഇത്രയധികം പണം ചെലവഴിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാന നിയമസഭ പാസാക്കിയ എട്ട് ബില്ലുകള്‍ ഗവര്‍ണര്‍ തടഞ്ഞു വച്ചിരിക്കുകയാണന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉന്നയിക്കാനൊരുങ്ങുന്ന ആരോപണം. നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ഒപ്പിടാതെ നീട്ടിക്കൊണ്ടു പോകാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടോയെന്ന ചോദ്യം സുപ്രീം കോടതി ഉന്നയിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.