സിക്‌സുകളുടെ ഇളമുറ തമ്പുരാനായി രോഹിത്; ന്യൂസിലന്‍ഡ് താരത്തെ പിന്തള്ളി ചരിത്രനേട്ടം

സിക്‌സുകളുടെ ഇളമുറ തമ്പുരാനായി രോഹിത്; ന്യൂസിലന്‍ഡ് താരത്തെ പിന്തള്ളി ചരിത്രനേട്ടം

രാജ്‌കോട്ട്: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് റെക്കോര്‍ഡ്. മല്‍സരം ഇന്ത്യ 66 റണ്‍സിനു തോറ്റെങ്കിലും ആദ്യ രണ്ടു മല്‍സരങ്ങളില്‍ വിജയിച്ച ഇന്ത്യ നേരത്തെ തന്നെ പരമ്പര 2-1ന് കരസ്ഥമാക്കിയിരുന്നു.

സ്വന്തംനാട്ടില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന ബാറ്റര്‍ എന്ന നേട്ടമാണ് രോഹിത് ശര്‍മ സ്വന്തമാക്കിയത്. ഇന്നത്തെ മല്‍സരത്തില്‍ 57 പന്തില്‍ നിന്ന് 6 സിക്‌സ് അടക്കം 81 റണ്‍സ് നേടുന്നതിനിടെയാണ് രോഹിത് ഈ റെക്കോര്‍ഡ് കരസ്ഥമാക്കിയത്.

ന്യൂസിലന്‍ഡ് താരങ്ങളായ മാര്‍ട്ടിന്‍ ഗപ്ടില്ലിന്റെ 256 സിക്‌സെന്ന റെക്കോര്‍ഡാണ് രോഹിത് മറികടന്നത്. നിലവില്‍ രോഹിതിന്റെ സിക്‌സ് നേട്ടം 257 ആയി. 230 സിക്‌സുകള്‍ നേടിയ മുന്‍ ന്യൂസിലന്‍ഡ് ഓപ്പണര്‍ ബ്രെന്‍ഡന്‍ മക്കല്ലമാണ് ലിസ്റ്റില്‍ മൂന്നാമന്‍.

228 സിക്‌സുകളുമായി വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ നാലാമതും, 186 സിക്‌സുകളുമായി മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി അഞ്ചാം സ്ഥാനത്തും സ്ഥിതി ചെയ്യുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.