കൈക്കൂലി വിവാദം: അഖില്‍ മാത്യു സംഭവ സമയത്ത് പത്തനംതിട്ടയിലെന്ന് ദൃശ്യങ്ങള്‍

കൈക്കൂലി വിവാദം: അഖില്‍ മാത്യു സംഭവ സമയത്ത് പത്തനംതിട്ടയിലെന്ന് ദൃശ്യങ്ങള്‍

കൊച്ചി: ഡോക്ടര്‍ നിയമനത്തിന് കൈക്കൂലി വാങ്ങിയെന്ന് ആരോപണ വിധേയനായ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ പഴ്‌സണല്‍ സ്റ്റാഫംഗം അഖില്‍ മാത്യു സംഭവ സമയത്ത് പത്തനംതിട്ടയിലായിരുന്നതായി ദൃശ്യങ്ങള്‍.അഖില്‍ മാത്യു പത്തനംതിട്ടയില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നത്. മന്ത്രി വീണാ ജോര്‍ജും പങ്കെടുത്ത വിവാഹമാണിത്.

എന്നാല്‍ പരാതിക്കാരനായ ഹരിദാസ് ആരോപിക്കുന്നത് അഖില്‍ മാത്യു അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരത്ത് വച്ച് പണം തന്നോട് വാങ്ങിയെന്നു തന്നെയാണ്. കൂടാതെ ഈ ആവശ്യത്തിനു വേണ്ടി മാത്രമാണ് താന്‍ കൊച്ചുവേളി എക്‌സ്പ്രസിന് തിരുവനന്തപുരത്തേക്ക് പോയതെന്നും ഹരിദാസന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇത്തരത്തില്‍ ഒരാരോപണം വീണാ ജോര്‍ജിന്റെ ഓഫീസുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ടത്. ഏപ്രില്‍ 10നാണ് പണം കൈമാറിയതെന്ന് ഹരിദാസന്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.