കരുവന്നൂര്‍ ബാങ്കിന് കേരളാ ബാങ്കിന്റെ 50 കോടി വായ്പ; നിക്ഷേപകര്‍ക്ക് തുക ഘട്ടം ഘട്ടമായി നല്‍കും

കരുവന്നൂര്‍ ബാങ്കിന് കേരളാ ബാങ്കിന്റെ 50 കോടി വായ്പ;  നിക്ഷേപകര്‍ക്ക് തുക ഘട്ടം ഘട്ടമായി നല്‍കും

തൃശൂര്‍: നിക്ഷേപകര്‍ക്ക് പണം തിരിച്ചു നല്‍കുന്നതിനായി കരുവന്നൂര്‍ ബാങ്കിന് കേരളാ ബാങ്ക് 50 കോടി രൂപ വായ്പ നല്‍കും. നിക്ഷേപകര്‍ക്ക് ഘട്ടം ഘട്ടമായി പണം തിരിച്ചു നില്‍കാനാണ് തീരുമാനം. മുഖ്യന്ത്രിയും കേരളാ ബാങ്ക് വൈസ് പ്രസിഡന്റും തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റുമായ എം കെ കണ്ണനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ തിരുമാനമായത്.

നിക്ഷേപകര്‍ക്ക് പണം തിരിച്ചു നില്‍കാത്തത് സിപിഎമ്മിനെയും സര്‍ക്കാരിനെയും വലിയ പ്രതിരോധത്തിലാക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സിപിഐയും സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരുന്നു.

മാത്രമല്ല, പണം നല്‍കാന്‍ കഴിഞ്ഞാല്‍ ഇ.ഡി നടത്തുന്നത് രാഷ്ട്രീയ നീക്കമാണെന്ന സര്‍ക്കാരിന്റെ വാദത്തിന് കൂടുതല്‍ ന്യായീകരണം ലഭിക്കുമെന്നാണ് സിപിഎം കരുതുന്നത്. ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജാരായിട്ടുള്ള എം.കെ കണ്ണനെ അറസ്റ്റ് ചെയ്യുമോ എന്ന ഭയവും സര്‍ക്കാരിനും പാര്‍ട്ടിക്കുമുണ്ട്.

എന്ത് വന്നാലും പാര്‍ട്ടിയെ ഒറ്റിക്കൊടുക്കരുതെന്നും എല്ലാത്തിനും പാര്‍ട്ടി കൂടെയുണ്ടാകുമെന്നും പിണറായി എം.കെ കണ്ണന് ഉറപ്പ് നല്‍കിയതായാണ് അറിയുന്നത്. നിക്ഷേപകര്‍ക്ക് പണം കിട്ടാതെയിരിക്കുകയും താനടക്കമുള്ള നേതാക്കള്‍ ഇ.ഡിയുടെ കസ്റ്റഡിയിലാവുകയും ചെയ്താല്‍ അത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായിരിക്കുമെന്ന് എം.കെ കണ്ണന്‍ പിണറായിയോട് പറഞ്ഞതായാണ് സൂചന.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.