ടെക്സസ്: ടെക്സസിലെ കുടിയേറ്റ പ്രതിസന്ധി നേരിട്ട് കണ്ട് മനസിലാക്കാൻ സംസ്ഥാനം സന്ദർശിച്ച് ട്വിറ്റർ മേധാവി ഇലോൺ മസ്ക്.  ടെക്സസിലെ ഈഗിൾ പാസിലെ തെക്കൻ അതിർത്തിയിലെത്തിയ ഇലോൺ മസ്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ കുടിയേറ്റ പ്രശ്നത്തിന്റെ തീവ്രത പൊതു ജനങ്ങൾക്ക് കാട്ടിക്കൊടുത്തു. കുടിയേറ്റ പ്രതിസന്ധിയുടെ യഥാർത്ഥ സാഹചര്യത്തെക്കുറിച്ച്  മസ്ക് ഉദ്യോഗസ്ഥരുമായി സംസാരിച്ചു. 
താനൊരു കുടിയേറ്റക്കാരനാണ്, കുടിയേറ്റത്തെ അംഗീകരിക്കുന്നു. എന്നാൽ  നിയമപരമായി ആളുകൾക്ക് അമേരിക്കയിലേക്ക് വരാൻ അനുവദിക്കുന്ന നിയമം വിപുലീകരിക്കണം. അമേരിക്കയിൽ കുടിയേറി വരുന്നവരെ നിയമം ലംഘിക്കാൻ അനുവദിക്കരുതെന്നും മസ്ക് വിശദീകരിച്ചു. രാജ്യത്തേക്കുള്ള അനധികൃത കുടിയേറ്റക്കാരുടെ ഒഴുക്ക് വിവിധ മേഖലകളെ തകർച്ചയിലേക്ക് നയിച്ചേക്കാമെന്ന ഭയവും ടെക് ഭീമൻ ങ്കുവെച്ചു. അതിർത്തിയിലെ യഥാർത്ഥ ചിത്രം ലഭിക്കുന്നതിന് സാങ്കേതിക മുതലാളിയുടെ സന്ദർശനം സഹായിച്ചെന്ന് പൊതുജനങ്ങൾ മസ്കിന്റെ വീഡിയോയുടെ കമന്റിലൂടെ അറിയിച്ചു.
അനിയന്ത്രിതമായ കുടിയേറ്റത്തിൽ ടെക്സസടക്കമുള്ള സംസ്ഥനങ്ങളിലെ ജനങ്ങൾ വലയുകയാണ്. ഇപ്പോൾ ആളുകളുടെ വരവ് എക്കാലത്തെയും ഉയർന്ന നിരക്കിൽ എത്തി. ഈഗിൾ പാസ്, ടെക്‌സാസ്, അമേരിക്കയുടെ തെക്കൻ അതിർത്തി എന്നിവിടങ്ങളിലേക്ക് പോകുന്ന ട്രെയിനുകളിലെ നൂറുകണക്കിന് കുടിയേറ്റക്കാരുടെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
അതേ സമയം ഇലോൺ മസ്‌കും ഒരു കുടിയേറ്റക്കാരനാണ്. 18 വയസ്സുള്ളപ്പോൾ അദേഹം ദക്ഷിണാഫ്രിക്കയിൽ നിന്ന് കാനഡയിലെത്തി, കനേഡിയൻ വംശജയായ അമ്മ വഴി പൗരത്വം നേടി. അന്താരാഷ്‌ട്ര വിദ്യാർത്ഥിയായി യുഎസിൽ എത്തിയ അദ്ദേഹം 2002ൽ യുഎസ് പൗരത്വം നേടുകയായിരുന്നു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.