ഹൈസ്‌കോര്‍ മാച്ചില്‍ പാകിസ്ഥാനെ കീഴടക്കി ന്യൂസിലന്‍ഡ്

ഹൈസ്‌കോര്‍ മാച്ചില്‍ പാകിസ്ഥാനെ കീഴടക്കി ന്യൂസിലന്‍ഡ്

ഹൈദ്രബാദ്: പാകിസ്ഥാനെതിരായ ലോകകപ്പ് പരിശീലന മല്‍സരത്തില്‍ ന്യൂസിലന്‍ഡിന് ആധികാരിക ജയം. 346 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് 43.4 ഓവറില്‍ ലക്ഷ്യം കണ്ടു. സ്‌കോര്‍: പാകിസ്ഥാന്‍ - 345/5 (50 ഓവര്‍), ന്യൂസിലന്‍ഡ് - 346/5 (43.4 ഓവര്‍).

നേരത്തെ ടോസ്് നേടിയ പാകിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരെ എളുപ്പത്തില്‍ നഷ്ടപ്പെട്ട പാകിസ്ഥാനെ സെഞ്ചുറി നേടിയ മുഹമ്മദ് റിസ് വാന്‍ (103 റണ്‍സ്), അര്‍ധസെഞ്ചുറി നേടിയ നായകന്‍ ബാബര്‍ അസം (80 റണ്‍സ്), സൗദ് ഷക്കീല്‍ (75 റണ്‍സ്) എന്നിവര്‍ ചേര്‍ന്നു കൂറ്റന്‍ സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു.

346 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡിന് രണ്ടാം ഓവറിന്റെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ കോണ്‍വേയെ നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന രചിന്‍ രവീന്ദ്രയും കെയ്ന്‍ വില്യംസണ്‍ എന്നിവര്‍ ചേര്‍ന്ന് അനായാസ വിജയത്തിലേക്ക് അടുപ്പിക്കുകയായിരുന്നു.

രചിന്‍ രവീന്ദ്ര 97 റണ്‍സും കെയ്ന്‍ വില്യംസണ്‍ 54 റണ്‍സും നേടി. ഡാരി മിച്ചല്‍ (59), മാര്‍ക് ചാപ്മാന്‍ (65) എന്നിവരും അര്‍ധസെഞ്ചുറി നേടി. നീഷം 21 പന്തില്‍ നിന്ന് 33 റണ്‍സ് നേടി. ചാപ്മാന്‍ പുറത്താകാതെ നിന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.