സതീഷ് കുമാറിന് മൂന്ന് കോടി നല്‍കി; 18 ലക്ഷം പലിശ കിട്ടിയെന്ന് മുന്‍ എസ്പി: കരിവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും

 സതീഷ് കുമാറിന് മൂന്ന് കോടി നല്‍കി;  18 ലക്ഷം പലിശ കിട്ടിയെന്ന് മുന്‍ എസ്പി: കരിവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിലെ ഒന്നാം പ്രതി സതീഷ് കുമാറുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന് മുന്‍ എസ്പി കെ.എം ആന്റണി ഇഡിക്ക് മുന്നില്‍ സമ്മതിച്ചു. മൂന്ന് കോടി താന്‍ സതീഷ് കുമാറിന് നല്‍കിയെന്നും പലിശ 18 ലക്ഷം കിട്ടിയെന്നുമാണ് ആന്റണിയുടെ മൊഴി.

കള്ളപ്പണയിടപാടില്‍ സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കൂടി കണ്ണികളാണെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്. മുന്‍ എസ്പി കെ.എം ആന്റണിയെയും ഇരങ്ങാലുക്കുട ഡിവൈഎസ്പി ഫെയ്മസ് വര്‍ഗീസിനെയും ഇഡി ഇന്ന് ചോദ്യം ചെയ്തു. ഇവരില്‍ നിന്നും സുപ്രധാന വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്.

സിപിഎം പ്രാദേശിക നേതാവ് പി.ആര്‍ അരവിന്ദാക്ഷനുമായും ആന്റണിക്ക് അടുത്ത ബന്ധമുണ്ട്. കോട്ടയം സ്വദേശിയായ ആന്റണിയുടെ താമസം തൃശൂരിലാണ്. മുന്‍ എസ്പിക്ക് പലിശക്ക് കൊടുക്കാന്‍ മാത്രം ഇത്രയും കോടി രൂപ എങ്ങിനെ കിട്ടിയെന്നാണ് ഇഡി അന്വേഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.