'ബാഗ്‍ദാദ്: ഇറാഖിലെ നിനവേ പ്രവിശ്യയിൽ ക്രിസ്ത്യൻ വിവാഹാഘോഷത്തിനിടെ തീപിടിച്ച് 120 പേർ കൊല്ലപ്പെട്ട സംഭവം ആസൂത്രിതമാണെന്ന് ആരോപണം. മുഖം മറച്ച് വിജയ ചിഹ്നവുമായി കൈകൾ ഉയർത്തുന്ന ഒരാളുടെ വീഡിയോ വൈറലായതാണ് അക്രമം ആസൂത്രിതമാണെന്ന സംശയത്തിന് ആക്കം കൂട്ടിയത്. പല വിദേശ മാധ്യമങ്ങൾ ഇത് വാർത്തയാക്കുകയും ആശങ്ക പങ്കിടുകയും ചെയ്തു. സംഭവത്തിന് പിന്നിൽ ഇസ്ലാമിക സ്റ്റേറ്റാണെന്ന് പ്രദേശ വാസികൾ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇസ്‌ലാമിക് സ്റ്റേറ്റ് തങ്ങളെ കൊന്നില്ല, ഈ ദുരന്തം തങ്ങളെ കൊന്നെന്ന് ഒരു പ്രാദേശിക ചർച്ച് ഹാളിൽ സംസാരിക്കവെ പുരോഹിതൻ ബൂട്രോസ് ഷിറ്റോ പറഞ്ഞു. ക്രിസ്ത്യൻ ലൈവ്സ് മാറ്റർ എന്ന സോഷ്യൽ മീഡിയ പേജും ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ പങ്കിടുന്നുണ്ട്. ഇറാഖിലെ ക്രിസ്ത്യൻ സഹോദരീ സഹോദരന്മാർക്ക് വേണ്ടി പ്രാർത്ഥന സഹായവും അവർ ആവശ്യപ്പെടുന്നുണ്ട്.
ചൊവ്വാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തിൽ ഇവന്റ് ഹാളിന്റെ ഉടമകൾ ഉൾപ്പെടെ 14 പേരെ അറസ്റ്റ് ചെയ്തതായി സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചു. പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനി വ്യാഴാഴ്ച രണ്ട് പ്രാദേശിക ആശുപത്രികളിൽ തീപിടിത്തത്തിന് ഇരയായവരെ സന്ദർശിച്ചു. ദാരുണമായ ഈ സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന കുറ്റം ചുമത്തുമെന്നും അദേഹം പറഞ്ഞു.
തീപിടുത്തത്തിൽ 150 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിവാഹചടങ്ങിനോട് അനുബന്ധിച്ച് ഹാളിനുള്ളിൽ പടക്കം പൊട്ടിച്ചുവെന്നും ഇതിൽ നിന്നും തീപ്പൊരി ചിതറിത്തെറിച്ചതാണ് വലിയ ദുരന്തത്തിൽ കലാശിച്ചതെന്നും അധികൃതർ പറയുന്നു. ചൊവ്വാഴ്ച രാത്രി ആയിരുന്നു ദുരന്തം സംഭവിച്ചത്. വിവാഹ ചടങ്ങ് നടന്ന ഹാളിലുണ്ടായിരുന്ന പ്രീഫാബ്രിക്കേറ്റഡ് പാനലുകളാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
പെട്ടെന്ന് തീ പിടിക്കുന്ന ഗുണനിലവാരമില്ലാത്ത വസ്തുക്കളാണ് അലങ്കാരത്തിന്റെ ഭാഗമായി ഉപയോഗിച്ചതെന്നും കണ്ടെത്തി. ചെലവ് കുറഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ നിർമാണ സാമഗ്രികൾ ഉപയോഗിച്ചാണ് ഹാൾ നിർമിച്ചതെന്ന ആരോപണം അപകടത്തിന് പിന്നാലെ ഉയർന്നിരുന്നു. തീപിടിത്തത്തിൽ ഹാളിലെ സീലിങ്ങിൻറെ ചില ഭാഗങ്ങളും ഇടിഞ്ഞുവീണു. തലസ്ഥാനമായ ബാഗ്ദാദിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ വടക്കുപടിഞ്ഞാറായി വടക്കൻ നഗരമായ മൊസൂളിന് പുറത്താണ് ഹംദാനിയ സ്ഥിതി ചെയ്യുന്നത്.
കൂടുതൽ വായനയ്ക്ക്
ഇറാഖില്‍ വിവാഹസല്‍ക്കാരത്തിനിടെ തീപിടിത്തം; വരനും വധുവും ഉള്‍പ്പെടെ നൂറിലധികം ആളുകള്‍ മരിച്ചു; 150ലധികം പേര്‍ക്ക് പരിക്ക്
ഇറാഖിൽ പരമ്പരാഗത ക്രിസ്ത്യന്‍ വിവാഹത്തിനിടെ തീപിടിത്തം; മരണം 114; പ്രാര്‍ഥനയ്ക്ക് ആഹ്വാനം നൽകി കല്‍ദായ ആര്‍ച്ചുബിഷപ്പ്
ഇറാഖില്‍ വിവാഹ ചടങ്ങിലെ തീപിടിത്തം: കണ്ണീര്‍ തോരാതെ നിനവേ; ഹൃദയഭേദക ദൃശ്യങ്ങള്‍...
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.