യു കെ മലയാളിയായ ഡെല്ലിഷ് വാമറ്റം ഒരുക്കിയ "വെണ്മണി ഗോതമ്പിൻ " എന്ന ഗാനം വൈറലാകുന്നു

യു കെ മലയാളിയായ ഡെല്ലിഷ് വാമറ്റം ഒരുക്കിയ

ലണ്ടൻ: ബെൽഫാസ്റ് മലയാളിയായ ഡെല്ലിഷ് വാമറ്റം സംഗീത സംവിധാനം നിർവഹിച്ച "വെണ്മണി ഗോതമ്പിൻ "എന്ന ഗാനം ശ്രദ്ധേയമാകുന്നു. ​ഗോതമ്പ് അപ്പത്തിന്റെ രൂപത്തിൽ വിശ്വാസികളിലേക്ക് അലിഞ്ഞ് ചേരുന്ന യേശുവിനെ പ്രകീർത്തിക്കുന്ന ​ഗാനം ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് അമ്പതിനായിരത്തിലധികം ആളുകളാണ് ​യൂട്യൂബിലൂടെ മാത്രം കണ്ടത്.

ഡെല്ലിഷ് വാമറ്റമാണ് ഗാനത്തിന്റെ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത്. ഏഷ്യാനെറ്റ് സംഗീത മത്സരത്തിലെ മുൻ ജേതാവായ ഡെല്ലിഷ് വാമറ്റം സംഗീതം ചെയ്ത നിരവധി ഗാനങ്ങൾ ഇതിനോടകം യുട്യൂബിൽ വൈറൽ ആയിട്ടുണ്ട്. സ്വർഗീയ ഗായകൻ കെസ്റ്ററും സോളിഹള്ളിലെ സീനിയർ കൺസൽട്ടൻറ് ആയ ഡോക്ടർ ഷെറിൻ ജോസും ചേർന്നാണ് മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത്. സംഗീത സംവിധായകൻ മോഹൻ സിതാരയുടെ " സ്നേഹിതാ ചൊല്ല് " എന്ന ആൽബത്തിൽ ഷെറിൻ ഈയിടെ പാടിയിരുന്നു.

"വെണ്മണി ഗോതമ്പിൻ: എന്ന ഗാനം കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26